Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി രണ്ട് വഴിക്ക്, ഒരുപാട് ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനം, വേർപിരിയൽ വാർത്ത അറിയിച്ച് സൈന നേഹ്‌വാളും പി കശ്യപും

saina nehwal

അഭിറാം മനോഹർ

, തിങ്കള്‍, 14 ജൂലൈ 2025 (10:54 IST)
മുന്‍ ബാഡ്മിന്റണ്‍ താരം പി കശ്യപുമായുള്ള 7 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമായ സൈന നെഹ്വാള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിയുന്നതായുള്ള വാര്‍ത്ത സൈന അറിയിച്ചത്.
 
ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്തങ്ങളായ ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും കശ്യപും രണ്ട് വഴിക്ക് പിരിയാമെന്ന തീരുമാനമെടുത്തു. രണ്ട് പേരുടെയും സമാധാനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് ഈ തീരുമാനം. ഇതുവരെ ജീവിതത്തില്‍ തന്നെ മികച്ച ഓര്‍മകള്‍ക്ക് നന്ദി. അതിനൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസിലാക്കിയതിനും നിങ്ങള്‍ക്ക് നന്ദി. സൈന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
2018 ഡിസംബറിലായിരുന്നു കശ്യപും സൈനയും തമ്മില്‍ വിവാഹിതരായത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ സൈന 2010,2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. ഒളിമ്പിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമാണ് പി കശ്യപ്. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കശ്യപ് സ്വര്‍ണമെഡല്‍ നേടിയിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ben Stokes Sledging Shubman Gill: 'ഈ പരമ്പരയില്‍ എടുക്കേണ്ട റണ്‍സായി അവന്'; ഗില്ലിനെ സ്ലെഡ്ജ് ചെയ്ത് സ്റ്റോക്‌സ്, പിന്നാലെ വിക്കറ്റ്