ഓഹരികൾ കൈമാറി; ബ്ലാസ്റ്റേഴ്സിന് കരുത്തേകാൻ ഇനി സച്ചിനില്ല
ഓഹരികൾ കൈമാറി; ബ്ലാസ്റ്റേഴ്സിന് കരുത്തേകാൻ ഇനി സച്ചിനില്ല
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നു സ്ഥിരീകരിച്ച് സച്ചിൻ തെൻഡുൽക്കർ. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണ് കൈമാറിയിരിക്കുന്നത്. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്.
2014 ല്‍ ഐഎസ്‌എല്‍ തുടങ്ങിയത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സ് ടീമിനേയും ആരാധകരേയും നിരാശരാക്കുമെന്നതില്‍ തര്‍ക്കമില്ല. സച്ചിന്റെ സാന്നിധ്യം ടീമിന് എന്നും ആവേശവും പ്രചോദനവുമായിരുന്നു.
2015ൽ സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത്. എന്നാൽ 2018 മെയിൽ നടന്ന ഐഎസ്‌എല്‍ മത്സരത്തിന് മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു.
വൈകാരികമായൊരു ബന്ധം ബ്ലാസ്‌റ്റേഴ്‌സുമായി സച്ചിനുണ്ടെങ്കിലും അനിവാര്യമായ മാറ്റത്തിന് സമയമായി എന്നാണ് ഐഎസ്‌എല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പിവിപി ഗ്രൂപ്പിന്റെയും സംയുക്‌ത ഉടമസ്‌ഥാവകാശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്.