2025ലെ ലോക ഭാരദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി മീരാബായ് ചാനു. നോര്‍വെയില്‍ നടന്ന വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാബായ് ചാനുവിന്റെ നേട്ടം.
സ്‌നാച്ചില്‍ 84 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയും ഉള്‍പ്പടെ 199 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് താരം മെഡല്‍ സ്വന്തമാക്കിയത്. 2024ലെ പാരീസ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് മീരബായ് ചാനു. സ്‌നാച്ച് റൗണ്ടില്‍ 87 കിലോഗ്രാം ഭാരം ഉയര്‍ത്താനുള്ള 2 ശ്രമങ്ങളും പാഴാക്കിയെങ്കിലും ക്ലീന്‍ ആന്റ് ജെര്‍ക്ക് ഇനത്തില്‍ 115 കിലോഗ്രാം ഉയര്‍ത്തി താരം മെഡല്‍ നേട്ടത്തിലേക്കെത്തുകയായിരുന്നു. ഉത്തരക്കൊറിയയുടെ റി സോങ് ഗമിനാണ് സ്വര്‍ണമെഡല്‍.