Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാള്‍ ആശംസ നല്‍കിയ മോഹന്‍‌ലാലിന് കലക്കന്‍ മറുപടിയുമായി സുനില്‍ ഛേത്രി; വൈറലായി ട്വീറ്റുകള്‍

പിറന്നാള്‍ ആശംസ നല്‍കിയ മോഹന്‍‌ലാലിന് കലക്കന്‍ മറുപടിയുമായി സുനില്‍ ഛേത്രി; വൈറലായി ട്വീറ്റുകള്‍

പിറന്നാള്‍ ആശംസ നല്‍കിയ മോഹന്‍‌ലാലിന് കലക്കന്‍ മറുപടിയുമായി സുനില്‍ ഛേത്രി; വൈറലായി ട്വീറ്റുകള്‍
കൊല്‍ക്കത്ത , വെള്ളി, 3 ഓഗസ്റ്റ് 2018 (15:21 IST)
ആരാധകരുടെ പ്രിയതാരമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. കളി മികവുകൊണ്ടും എളിമകൊണ്ടും ആരുടെയും മനസിലേക്ക് ഓടിക്കയറുന്ന താരം കൂടിയാണ് ഇദ്ദേഹം.

ഇന്ത്യൻ ഫുട്ബോളിന്റെ കുതിപ്പിനും നേട്ടങ്ങള്‍ക്കും പിന്നില്‍ ഛേത്രയിടെ വിയര്‍പ്പുണ്ടെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇന്നു 34മത് പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന് പിറന്നാ‍ള്‍ ആശംസ നല്‍കിയ സൂപ്പര്‍‌താരം മോഹന്‍‌ലാലും നന്ദി പറഞ്ഞ ഛേത്രിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.

തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ‘ഹാപ്പി ബർത്ത്ഡേ സുനിൽ ഛേത്രി’ എന്നായിരുന്നു മോഹന്‍‌ലാല്‍ രാവിലെ ട്വീറ്റ് ചെയ്‌തത്. എന്നാല്‍ ഉച്ചയ്‌ക്ക് ഛേത്രി നൽകിയ മറുപടിയാണ് ഫുട്‌ബോള്‍ ആരാധകരെയും സിനിമാ പ്രേമികളെയും ആകര്‍ഷിച്ചത്.
webdunia

മോഹന്‍‌ലാലിന്റെ ആശംസയ്‌ക്ക് ‘താങ്ക് യു ലാലേട്ടാ’ എന്നായിരുന്നു ഏഷ്യ മുഴുവൻ അറിയപ്പെടുന്ന ഫുട്‌ബോള്‍  താരമായ ഛേത്രിയുടെ മറുപടി. ഇന്ത്യന്‍ താരത്തിന്റെ രസകരമായ ട്വീറ്റ് മോഹന്‍‌ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇരുവരുടെയും സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഡ്രിച്ചിനെ സ്വന്തമാക്കണമെങ്കില്‍ എത്ര മുടക്കണം ?; ക്രൊയേഷ്യന്‍ താരത്തിന് റയലിട്ട വിലയില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം