Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിഹാസം അത് ഒന്നേയുള്ളു, ടെന്നീസിലെ ഗോട്ട് ആരെന്ന് ഇനി ചർച്ചകൾ ആവശ്യമില്ല

ഇതിഹാസം അത് ഒന്നേയുള്ളു, ടെന്നീസിലെ ഗോട്ട് ആരെന്ന് ഇനി ചർച്ചകൾ ആവശ്യമില്ല
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (14:25 IST)
യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ റഷ്യയുടെ ദാനില്‍ മെദ്മദേവിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് തന്റെ ഇരുപത്തിനാലാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. ഇതോടെ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം നേടിയ പുരുഷതാരമെന്ന നേട്ടം ജോക്കോവിച്ച് സ്വന്തമാക്കിയത്. 22 ഗ്രാന്‍സ്ലാം കിരീടം നേടിയ റാഫേല്‍ നദാലാണ് ജോക്കോവിച്ചിന് പിന്നിലുള്ളത്. റോജര്‍ ഫെഡററാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
 
ഇത് നാലാം തവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ സ്വന്തമാക്കുന്നത്. 6-3,7-6,6-3 എന്ന സ്‌കോറിനാണ് മെദ്മദേവിനെതിരെ ജോക്കോവിച്ചിന്റെ വിജയം. 2021ല്‍ ഇരുവരും യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ മെദ്മദേവിനായിരുന്നു വിജയം. യുഎസ് ഓപ്പണ്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരമെന്ന നേട്ടവും ഇതോടെ ജോക്കോവിച്ച് സ്വന്തമാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുമ്രയുടെ കുഞ്ഞിനുള്ള സമ്മാനപ്പൊതിയുമായി ഷഹീൻ അഫ്രീദി, ഏഷ്യാകപ്പിനിടെ ഹൃദയം കുളിർപ്പിക്കുന്ന രംഗങ്ങൾ