Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെഡറൽ ബാങ്കിന്റെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഫെഡ്‌ഫിനയുടെ ഐപിഒ വരുന്നു

ഫെഡറൽ ബാങ്കിന്റെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഫെഡ്‌ഫിനയുടെ ഐപിഒ വരുന്നു
, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (20:56 IST)
കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനം കൂടി പ്രാരംഭ ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഫെഡറൽ ബാങ്കിന് കീഴിലുള്ള ബാങ്കിതര ധനകാര്യസ്ഥാപനമായ ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസ്(ഫെഡ്ഫിന)ആണ്‌ ഐപിഒയുമായെത്തുന്നത്. 750-1125 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
 
2010ൽ ബാങ്കിതര ധനകാര്യ സ്ഥാപനമായി പ്രവർത്തനം തുടങ്ങിയ ഫെഡ്ഫിനക്ക് രാജ്യത്തൊട്ടാകെ 435ലധികം ശാഖകളുണ്ട്. സ്വർണപണയ വായ്പ, ഭവനവായ്പ, വസ്തുവായ്പ തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ പ്രവർത്തനം. മാർച്ച് അവസാനത്തെ കണക്കുപ്രകാരം 4,863 കോടി രൂപയാണ് കമ്പനിയുടെ ആസ്തി. ഈ മാസം അവസാനമോ അടുത്തമാസമോ കരട് പത്രിക ഫയൽ ചെയ്യുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മുകശ്‌മീരിൽ ദുബായ് മോഡൽ വികസനം, ഇന്ത്യയുമായി നിക്ഷേപ കരാറിൽ ഏർപ്പെട്ട് ദുബായ്