Select Your Language

Notifications

webdunia
webdunia
webdunia
webdunia

എച്ച് 1 ബി വിസ: സമ്മർദ്ദത്തിൽ താഴെ വീണ് ഐടി കമ്പനികൾ, ഓഹരികളിൽ 6 ശതമാനം വരെ തകർച്ച

H1b Visa

അഭിറാം മനോഹർ

, തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (13:23 IST)
എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയതോടെ വിപണിയില്‍ തിരിച്ചടി നേരിട്ട് ഐടി ഓഹരികള്‍. വന്‍കിട കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്,ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഐടി കമ്പനികളെല്ലാം രാവിലത്തെ വ്യാപാരത്തിനിടെ 6 ശതമാനം വരെ ഇടിവ് നേരിട്ടു. ഏറെക്കാലത്തിന് ശേഷം ഐടി കമ്പനികള്‍ വിപണിയില്‍ തിരിച്ചെത്തുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
 
 ടെക് മഹീന്ദ്ര ഓഹരി വില 5 ശതമാനം താഴ്ന്ന് 1453 രൂപയും ഇന്‍ഫോസിസ് വില 1482ലുമെത്തി. ടിസിഎസ് 3065 നിലവാരത്തിലും എച്ച്‌സിഎല്‍ റ്റെക് 1415 രൂപയിലുമെത്തി. ഈ ഓഹരികള്‍ 3 ശതമാനം വരെയാണ് നഷ്ടമുണ്ടായത്. നിഫ്റ്റി ഐടി സൂചിക 3 ശതമാനമാണ് ഇടിഞ്ഞത്. ഈ വര്‍ഷം ഇതുവരെ ടിസിഎസിന് 23 ശതമാനം ഇടിവും ഇന്‍ഫോസിസിന് 18 ശതമാനം ഇടിവും വിപ്രോയ്ക്ക് 14.6 ശതമാനം ഇടിവുമാണുണ്ടായത്. താരിദുമായി ബന്ധപ്പെട്ട് ട്രംപ് അനുനയത്തിലെത്തുമെന്ന വിലയിരുത്തലില്‍ ഐടി കമ്പനികള്‍ തിരിച്ചുകയറവെയാണ് എച്ച് 1 ബി വിസയില്‍ ട്രംപിന്റെ പുതിയ പ്രഖ്യാപനമുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പലസ്തീൻ എന്ന രാജ്യം ഉണ്ടാകാൻ പോകുന്നില്ല, ഭീകരതയ്ക്കുള്ള സമ്മാനമാണിത്, ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങളെ വെല്ലുവിളിച്ച് നെതന്യാഹു