Publish Date: Wed, 30 Mar 2022 (16:31 IST)
Updated Date: Wed, 30 Mar 2022 (16:33 IST)
ആഗോളവിപണികളിൽ നിന്നുള്ള അനുകൂല സൂചനകളെ മുതലെടുത്ത് മൂന്നാം ദിനവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി വീണ്ടും 17,500ന് അരികെയെത്തി.
740.34 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 58,683.99ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 173 പോയന്റ് ഉയര്‍ന്ന് 17,498.30ലുമെത്തി.സെക്ടറല്‍ സൂചികകള്‍ നിഫ്റ്റി ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി എന്നിവ ഒരുശതമാനത്തോളം ഉയര്‍ന്നു. മെറ്റൽ സൂചിക മൂന്ന് ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 0.8-1 ശതമാനം വരെ ഉയർന്നു.