Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: രൂപയുടെ മൂല്യം കുത്തനെ ഉയർന്നു

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: രൂപയുടെ മൂല്യം കുത്തനെ ഉയർന്നു
, തിങ്കള്‍, 1 ജൂണ്‍ 2020 (15:45 IST)
ഓഹരി വിപണിയിലെ കുതിപ്പ് നേട്ടമാക്കി ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. കഴിഞ്ഞവ്യാപാരദിനത്തില്‍ ഡോളറിനെതിരെ 75.62 രൂപ നിലവാരത്തിലായിരുന്ന രൂപയുടെ മൂല്യം 75.29 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു.രാജ്യം ഘട്ടം ഘട്ടമായി ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്നതാണ് വിപണിയിൽ പ്രതിഫലിച്ചത്.
 
സെന്‍സെക്‌സ് 1000ത്തോളം പോയന്റ് നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച മൂലധനവിപണിയില്‍ വിദേശ നിക്ഷേപകര്‍ 1,460.71 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ജൂൺ എട്ട് മുതൽ മാളുകളും റെസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറന്നുകൊണ്ട് ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സർക്കാർ നീക്കമാണ് വിപണിയിലെ ഉണർവിന് കാരണം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നാളെ മുതൽ അന്തർ ജില്ല ബസ് ഗതാഗതത്തിന് അനുമതി