Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിജിറ്റൽ കറൻസി നിരോധിച്ച നടപടിക്കെതിരെ റിസർവ് ബാങ്കിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡിജിറ്റൽ കറൻസി നിരോധിച്ച നടപടിക്കെതിരെ റിസർവ് ബാങ്കിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്
, തിങ്കള്‍, 23 ഏപ്രില്‍ 2018 (16:28 IST)
ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നതിൽ നിന്നു ബങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഉത്തരവു മുഖാന്തരം വിലക്കിയ ആർ ബി ഐ ക്ക് തിരിച്ചടി. സർക്കുലറിനെതിരെ സമർപ്പിക്കപ്പെട്ട ഹർജ്ജിയിൽ ഡെൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും, റിസർവ് ബങ്ക് ഓഫ് ഇന്ത്യക്കും, ജി എസ് ടി കൌൺസലിനും ഡൽഹി ഹൈക്കോറ്റതി കോടതി നോട്ടീസ് അയച്ചു. 
 
മെയ് 24നകം വിശദമായ മറുപടി നൽകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് എ കെ ചൗള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
 
ഏപ്രിൽ ആറിനാണ് ക്രിപ്റ്റോൺ കറൻസി ഉൾ:പ്പടെയുള്ള ഡിജിറ്റൽ കറൻസികൾക്ക് ബാങ്കിങ് സേവനം നൽകേണ്ടതില്ല എന്ന് സർക്കുലർ വഴി ആർ ബി ഐ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇതിനെതിരെ ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാളി ഡിജിറ്റൽ ഇക്കോ സിസ്റ്റം എന്ന സ്ഥാപനം കോടതിയെ സമീപിക്കുകയായിരുന്നു. 
 
ഈ രംഗത്ത് കോടികൾ മുടക്കിയ തങ്ങൽക്ക് റിസർവ് ബാങ്കിന്റെ നിലപാട് കടുത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിയിരിക്കുന്നത് എന്ന് ഇവർ കോടതിയെ അറിയിച്ചു. ബാങ്കിങ് സേവനങ്ങൾ ലഭിക്കാതിരുന്നാൽ തങ്ങൾക്ക് പ്രവർത്തിക്കാനാകില്ല എന്നും ഇവർ ഹർജ്ജിയിൽ പരയുന്നു.
 
അതേസമയം ഡിജിറ്റൽ കറൻസിക്ക് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലെ സാധ്യത പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിക്കും എന്ന് നേരത്തെ റിസർവ്വ് ബാങ്ക് അധികൃതർ പ്രഖ്യാപിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യമുള്ളവരാണ് കെ‌എസ്‌ആര്‍‌ടി‌സിയില്‍ ജോലി ചെയ്യേണ്ടത്, വനിതാ കണ്ടക്ടര്‍ ഹൗ ആര്‍ യൂ എന്നു ചോദിച്ചാല്‍ പിറ്റേന്നും യാത്രക്കാരന്‍ ബസില്‍ കയറും: തച്ചങ്കരി