പുസ്തകം പോലെ തുറക്കാം അടയ്ക്കാം; അദ്ഭുത ഡിസ്പ്ലെയുള്ള ഐഫോണുമായി ആപ്പിള്‍ !

ഐഫോണ്‍ നിവര്‍ത്തിയാല്‍ ഐപാഡ്!; ഞെട്ടിക്കാന്‍ ആപ്പിള്‍

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (20:10 IST)
പുസ്തകം പോലെ തുറക്കാനും അടക്കാനും പറ്റുന്ന തരത്തിലുള്ള ഫോണ്‍ നിര്‍മിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ൺ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള പേ​​​റ്റ​​​ന്‍റി​​​നാ​​​യി യു​​​എ​​​സ് പേ​​​റ്റ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രേ​​​ഡ്മാ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
എല്‍ജിയുമായി സഹകരിച്ചാണ് പുതിയ ഫോള്‍ഡബിള്‍ ഐഫോണിന്റെ ഡിസ്‌പ്ലെ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ആപ്പിള്‍ എല്‍ജിയില്‍ ഷെയര്‍ എടുത്തിരിക്കുന്നതായും ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഫോണിന്റെ ലോ​​​ഹ​​​ഭാ​​​ഗ​​​വും ഒ​​​എ​​​ൽ​​​ഇ​​​ഡി പാ​​​ന​​​ലും  മ​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലായിരിക്കും ആ​​​പ്പി​​​ളി​​​ന്‍റെ പു​​​തി​​​യ ഐ​​ഫോ​​ൺ ഡി​​​സൈ​​​ൻ. 2020ലായിരിക്കും ഈ മോഡലിന്റെ നിര്‍മാണം ആരംഭിക്കുക എന്നാണ് വിവരം.
 
അതേസമയം, സാംസങ് ഇത്തരം ഒരു ഫോണിന്റെ നിര്‍മാണത്തിലാണെന്നും ഐഫോണ്‍ എത്തുന്നതിനു മുമ്പ്തന്നെ ആ ഫോണ്‍ വിപണിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ലായിരിക്കും ഫോള്‍ഡബിള്‍ ഡിസ്പ്ലേയോടുകൂടിയ ഫോണ്‍ സാംസങ്ങ് വിപണിയിലെത്തിക്കുകയെന്നും സൂചനയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

അടുത്ത ലേഖനം
Show comments