വിപണി കീഴടക്കി റിലയന്‍സ്, സെൻസെക്സിൽ 403 പോയിന്റ് നേട്ടം

ബുധന്‍, 20 ഫെബ്രുവരി 2019 (17:24 IST)
ഓഹരി വിപണിയിൽ ഇന്ന് ശക്തമായ മുന്നേറ്റം പ്രകടമായി. സെന്‍സെക്‌സ് 403.65 പോയന്റ് ഉയര്‍ന്ന് 35,756.26 പോയിന്റിൽ ക്ളോസ് ചെയ്തു. നിഫ്റ്റി 10,735.50ൽ സമാപിച്ചപ്പോൾ 131.10 പോയന്റാണ് നേട്ടം. ബാങ്ക്, ഊര്‍ജം, ലോഹം,ഐടി, ഫാര്‍മ, വാഹനം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിനു ചുക്കാൻ പിടിച്ചത്.  
 
ഇന്ത്യ ബുള്‍സ് ഹൗസിങ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഐഒസി, ടെക് മഹീന്ദ്ര, വിപ്രോ, യെസ് ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, എസ്ബിഐ, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിൽ ക്ളോസ് ചെയ്തു. ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ഓഹരി മാർക്കറ്റ് വമ്പൻ നേട്ടത്തോടെ ക്ളോസ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ആര് നേടും ?, മാണിയോ ജോസഫോ ?; കേരള കോണ്‍ഗ്രസിലെ (എം) ശീതയുദ്ധം കൂടുതല്‍ മുറുകുന്നു