Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളർഫുളായി ക്രിസ്തുമസ്; വിറ്റഴിച്ചത് 100 കോടിയിലധികം കേക്കുകൾ

ക്രിസ്തുമസിന് വിറ്റഴിച്ച കേക്കിന്റെ കണക്ക് ഞെട്ടിക്കുന്നത്

കളർഫുളായി ക്രിസ്തുമസ്; വിറ്റഴിച്ചത് 100 കോടിയിലധികം കേക്കുകൾ
, ചൊവ്വ, 26 ഡിസം‌ബര്‍ 2017 (11:37 IST)
ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങൾ കളർഫുളായി നടന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് കേരളത്തിൽ 100 കോടിയിലധികം കേക്ക് വിൽപ്പന നടന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലുമായി പതിനായിരത്തിലേറെ ബേക്കറികളിലും ഭവനങ്ങളിലുമായി നടന്ന വിൽപ്പനയുടെ ഏറ്റവും ചുരുങ്ങിയ കണക്കാണിത്. 
 
എല്ലാവർഷവും ഡിസംബർ 18 മുതൽ 24 വരെയുള്ള ഏഴു ദിവസമാണ് കേക്കു വിൽപ്പന കൊഴുക്കുന്നത്. സാധാരണ ഒരു മാസം വിൽക്കുന്ന കേക്കിന്റെ ഇരട്ടിയിലധികം വരും ഈ ഏഴുദിവസത്തെ കണക്കുകൾ.
 
ഇക്കുറി കേക്കിനു ജിഎസ്ടി 18% വരെ ഉയർന്നിട്ടും വിലയിൽ കാര്യമായ വർധനയുണ്ടായില്ല. കിലോ 250 രൂപ മുതൽ 400 രൂപ വരെയായിരുന്നു ഭൂരിപക്ഷം കേക്കുകളുടേയും ശരാശരി വില. ഇത് സാധാരണ കുടുംബത്തിനും വാങ്ങാൻ കഴിയുന്ന തുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ !