Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണ വ്യാപാരമേഖലയില്‍ ഇടിവ്; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7% മാത്രം വില്‍പ്പന

സ്വര്‍ണ വ്യാപാരമേഖലയില്‍ ഇടിവ്; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7% മാത്രം വില്‍പ്പന

ജോര്‍ജി സാം

തിരുവനന്തപുരം , തിങ്കള്‍, 27 ഏപ്രില്‍ 2020 (14:41 IST)
സ്വര്‍ണ വ്യാപരമേഖലയില്‍ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഏഴ് ശതമാനം വില്‍പ്പന മാത്രമേ നടന്നിട്ടുള്ളൂ. ലോക്ക് ഡൗണായിരുന്നതിനാല്‍ സംസ്ഥാനത്തെ ജ്വല്ലറികള്‍ അടഞ്ഞുകിടന്നതോടെ വ്യാപാരികള്‍ സ്വര്‍ണം വാങ്ങാന്‍ ഓണ്‍ലൈനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വില്‍പ്പന ഓണ്‍ലൈനില്‍ നടന്നില്ല.

എന്നാല്‍ സ്വര്‍ണ വിലയും സര്‍വകാല റെക്കോര്‍ഡിലായിരുന്നു. 4,250 രുപ ഗ്രാമിനും, പവന് 34,000 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.
 
കഴിഞ്ഞ അക്ഷയ തൃതീയ ഉല്‍സവത്തില്‍ 10 ലക്ഷത്തോളം ജനങ്ങളാണ് സ്വര്‍ണത്തിനായി വ്യാപാരശാലകളിലേക്ക് എത്തിയത് . ഇത്തവണ ഓണ്‍ലൈന്‍ വഴി നാമമാത്ര വ്യാപാരമേ നടന്നുള്ളൂ.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ മാത്രമാണ് വ്യാപാരം നടന്നത്. ഏകദേശം 1,500 കോടി രൂപയുടെ വ്യാപാര നഷ്ടമാണ് സ്വര്‍ണ മേഖലയ്ക്കുണ്ടായിരിക്കുന്നത് .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗൺ; സമയം കളയാൻ ലൂഡോ കളിച്ചു, എല്ലാ കളിയിലും പരാജയപ്പെടുത്തി; ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്