Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഎസ്‌ടി റിട്ടേൺ: പരമാവധി പിഴ 10,000 രൂപയിൽനിന്നും 500 രൂപയാക്കി കുറച്ചു

ജിഎസ്‌ടി റിട്ടേൺ: പരമാവധി പിഴ 10,000 രൂപയിൽനിന്നും 500 രൂപയാക്കി കുറച്ചു
, ശനി, 13 ജൂണ്‍ 2020 (08:00 IST)
കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാൻ വൈകുന്നവരിൽനിന്നും ഈടാക്കുന്ന പിഴയിൽ വലിയ കുറവ് വരുത്തി ജിഎസ്ടി കൗൺസിൽ. അഞ്ച് കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിയ വ്യാപാരികൾക്ക് റിട്ടേൺ ഫയൽ ചെയ്യുന്നതിന് സെപ്തംബർ വരെ സമയം നീട്ടിനൽകി. 
 
ലേറ്റ് ഫീ, പലിശ എന്നിവയിലാണ് ജിഎസ്ട് കൗൺസിൽ ഇളവ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 2017 ജൂലൈ മുതൽ 2020 വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് കുടിശിക മാപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി ബാധ്യത ഇല്ലാത്തവർ ലേറ്റ് ഫീ നൽകേണ്ടതില്ല. മറ്റുള്ളവർക്ക് നിലവിലുള്ള ലേറ്റ് ഫീസ് 10,000ൽ നിന്നും 500 രൂപയാക്കി കുറച്ചു. സെപ്തംബറിന് മുൻപായി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിയ്ക്കൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ബാധിതർ അതിവേഗം വർധിയ്ക്കുന്നു, പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു, 16നും 17നും നിർണായക ചർച്ച