Webdunia - Bharat's app for daily news and videos

Install App

പുതിയ ലാൻഡ് റോവർ ഡിഫൻഡർ വിപണിയിൽ

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (13:52 IST)
മുംബൈ: പുതിയ ലാൻഡ് റോവർ ഡിഫൻഡറിനെ വിപണിയിലെത്തിച്ച് ജാഗ്വര്‍ ലാൻഡ് റോവര്‍ ഇന്ത്യ. മൂന്നു ഡോറുള്ള ഡിഫന്‍റര്‍ 90, അഞ്ച് ഡോറുള്ള ഡിഫൻഡർ 110 എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം എത്തിയിരിയ്ക്കുന്നത്. ഡിഫന്‍ര്‍ 90ന് 73.98 ലക്ഷം രൂപയിലും ഡിഫന്‍റര്‍ 110ന് 79.94 ലക്ഷം രൂപയിലുമാണ് ഇന്ത്യൻ വിപണിയിൽ വില ആരംഭിയ്ക്കുന്നത്. ബുക്കിങ് ആരംഭിച്ചെങ്കിലും 2021 ആദ്യമായിരിയ്ക്കും വഹനം ഷോറൂമുകളിൽ എത്തുക. 
 
ഏതുതരം ടെറൈനിലൂടെയും സഞ്ചരിയ്ക്കാനാകുന്ന വിധമാണ് വാഹനത്തെ ഒരുക്കിയിരിയ്ക്കുന്നത്. എക്സ് പെഡിഷന്‍ റൂഫ് റാക്ക്, റെയ്സ്ഡ് എയര്‍ ഇന്‍ടേക്ക് എന്നിവ വെള്ളം നിറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര സാധ്യമാക്കുന്ന വിധമുള്ളതാണ്. എക്സ്റ്റീരിയര്‍ സൈഡ് മൗണ്ടഡ് ഗീയര്‍ കാരിയര്‍, വീല്‍ ആര്‍ച്ച്‌ പ്രോട്ടക്ഷന്‍, ഫ്രണ്ട് റിയര്‍ ക്ലാസിക് മഡ് ഫ്ളാപ്സ്, സ്പെയര്‍ വീല്‍ കവര്‍, മാറ്റ് ബ്ലാക്ക് ബോണറ്റ് എന്നിവ സാഹസിക യാത്രകള്‍ക്ക് അനുയോജ്യമായി ഒരുക്കിയിരിയ്ക്കുന്നു. 
 
ഇന്റഗ്രേറ്റഡ് എയര്‍ കംപ്രസര്‍, പോര്‍ടബിള്‍ റിന്‍സ് സിസ്റ്റം, സീറ്റ് ബാക്ക് പാക്ക്, സ്പെയര്‍ റീര്‍ സ്കഫ് എന്നിവ ഓഫ്റോഡ് അഡ്വഞ്ചര്‍ യാത്രകൾക്ക് കൂടുതൽ മികച്ച വാഹനമാക്കി ഡിഫൻഡറിനെ മാറ്റുന്നു.. വിവിധ പാക്കുകളായി ഈ സൗകര്യങ്ങള്‍ ലഭ്യമാകും. 300 പിഎസ് പവറും 400 എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കാനാകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോൾ എന്‍ജിനിലാണ് ലാൻഡ് റോവർ ഡിഫൻഡർ വിപണിയിലെത്തിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments