Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിബ്ര: ഫെയ്സ്ബുക്കിന്റെ ക്രിപ്‌റ്റോ കറൻസി ഉടൻ !

ലിബ്ര: ഫെയ്സ്ബുക്കിന്റെ ക്രിപ്‌റ്റോ കറൻസി ഉടൻ !
, ബുധന്‍, 19 ജൂണ്‍ 2019 (18:11 IST)
ലിബ്ര എന്ന പേരിൽ ക്രിപ്‌റ്റോ കറൻസി പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് സോഷ്യൽ മീഡിയ ഭീമനായ ഫെയ്സ്ബുക്ക്. ഊബർ ഈറ്റ്സ്, മസ്റ്റർ കാർഡ് വിസ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപകരായുള്ള ലിബ്ര ക്രിപ്‌റ്റോ കറൺസി ദിവസങ്ങൾക്കുള്ളിൽ തന്നെ ഫെയിസ്ബുക്ക് വിപണിയിൽ പുറത്തീറക്കും എന്നാണ് റിപ്പോർട്ട്.
 
ബിറ്റ്‌കോയിനേക്കാൽ വിശ്വാസ്യതയുള്ള ക്രിപ്‌റ്റോ കറൻസിയായി ലിബ്രയെ ഉയർത്തുക എന്നതാണ് ഫെയിസ്ബുക്കിന്റെ ലക്ഷ്യം. ക്രിപ്‌റ്റോ കറൻസി രംഗത്ത് കൂടുതൽ പിന്തുന ലഭിക്കുന്നതിനായി ധനകാര്യ രംഗത്ത് മുൻനിരയിലുള്ള 100ഓളം കമ്പനികളെ നോഡുകളാക്കി മാറ്റാനും ഫെയിസ്ബുക്ക് ലക്ഷ്യം വെക്കുന്നുണ്ട്. 
 
മെസഞ്ചറിന്റെ തലവനായ ഡേവിഡ് മാർകസ് ആണ് നിലവിൽ ലിബ്ര ക്രിപ്‌റ്റോ കറൻസിയുടെയും തലവൻ ഇ കൊമേഴ്സ് രംഗത്തെ ഇടപാട് ആയതിനാൽ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിൽ കൂടുതൽ മുൻകരുതലകൾ ഫെയ്സ്ബുക്ക് ഒരുക്കിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ മകള്‍ മഴു കൊണ്ട് വെട്ടിക്കൊന്നു