ഇന്ത്യന്‍ കാര്‍ വിപണിയിലെ വമ്പന്മാരായ മാരുതി സുസുക്കിയുടെ വിവിധ മോഡലുകള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വില ഉയരും. 32,500 രൂപ വരെ വര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനചെലവുകള്‍ കാരണമാണ് വില വര്‍ദ്ധനവെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം.
ചെലവ് ക്രമീകരിക്കുന്നതിനും ഉപഭോക്താക്കളില്‍ ആഘാതം കുറകുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും വര്‍ദ്ധിച്ച ചെലവുകള്‍ വിപണിയിലേക്ക് കൈമാറാന്‍ കമ്പനി നിര്‍ബന്ധിതമായ അവസ്ഥയിലാണെന്നും കമ്പനിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പുതിയ നിരക്ക് പ്രകാരം സെലോറിയോയ്ക്ക് എക്‌സ് ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്‌റ്റോയുടെ വില 30,000 രൂപ വരെയും വര്‍ദ്ധിക്കും. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വില 5,000 രൂപ വരെയും ഉയരും. എസ്യുവികളായ ബ്രെസയ്ക്കും ഗ്രാന്‍ഡ് വിതാരയ്ക്കും യഥാക്രമം 20,000 രൂപയും 25,000 രൂപയും വില ഉയരും. ആള്‍ട്ടോ കെ 10 വിലയില്‍ 19,500 രൂപ വരെയും ഫ്രോങ്‌സിന് 5,500 രൂപയും ഡിസൈറിന് 10,000 രൂപവരെയും വില വര്‍ദ്ധിക്കും.