രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുകി എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുന്നു. നിർമാണ ചിലവ് കൂടിയതിനാൽ ഈ മാസം തന്നെ പുതിയ വില നടപ്പിൽ വരുമെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി നിർമാണ ചിലവ് കുത്തനെ ഉയർന്നെങ്കിലും കമ്പനി നഷ്ടം വഹിക്കുകയായിരുന്നുവെന്ന് റെഗുലേറ്ററി ഫയലിങിൽ മാരുതി പറയുന്നു. ഇപ്പോൾ ഇതിന്റെ ഒരു ഭാഗം ഉപഭോക്താവിലേക്ക് കൈമാറാൻ നിർബന്ധിതമായിരിക്കുകയാണ്. എല്ലാ മോഡലുകൾക്കും ഇത് ബാധകമാകുമെന്ന് ഫയലിങിൽ പറയുന്നു.
അതേസമയം വില എത്രത്തോളം വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.