Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐടി റിട്ടേൺ എളുപ്പത്തിൽ ഫയൽ ചെയ്യാം, പുതിയ പോർട്ടൽ: സവിശേഷതകൾ ഇങ്ങനെ

ഐടി റിട്ടേൺ എളുപ്പത്തിൽ ഫയൽ ചെയ്യാം, പുതിയ പോർട്ടൽ: സവിശേഷതകൾ ഇങ്ങനെ
, തിങ്കള്‍, 24 മെയ് 2021 (21:22 IST)
എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഇ ഫയലിങ് പോർട്ടലുമായി ഐടി വകുപ്പ്. ജൂൺ എഴിന് പുതിയ പോർട്ടൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വെബ്‌സൈറ്റായ www.incometaxindiaefiling.gov.in ജൂൺ ഒന്നുമുതൽ ആറുവരെ ലഭ്യമാകില്ല. www.incometax.gov.in -എന്നായിരിക്കും പുതിയ പോർട്ടലിന്റെ പേര്. മൊബൈൽ അപ്പും ഉടൻ തന്നെ പുറത്തിറങ്ങും.
 
 പുതിയ പോർട്ടലിലെ എല്ലാ സവിശേഷതകളും മൊബൈൽ ആപ്പിലും ഉണ്ടായിരിക്കും.റീഫണ്ട് വേഗംനൽകുന്നതിന്റെ ഭാഗമായി റിട്ടേണുകൾ വേഗത്തിൽ പ്രൊസസ് ചെയ്യാൻ പോർട്ടിലിൽതന്നെ സൗകര്യമുണ്ടാകും. ആരുടെയും സഹായമില്ലാതെ തന്നെ ആദായ നികുതി കണക്കാക്കുന്നതിനും ഫയൽ ചെയ്യുന്നതിനും സോഫ്റ്റ് വെയർ ഉണ്ടാകും. ഓൺലൈനിലും ഓഫ് ലൈനിലും ഇത് ലഭ്യമാകും. 
 
വ്യക്തികളുടെ നികുതി സംബന്ധിച്ച വിവരങ്ങൾ നേരത്തെതന്നെ ഐടിആറിൽ നൽകിയിട്ടുണ്ടാകും.കോൾ സെന്റർ, ടൂട്ടോറിയലുകൾ, വീഡിയോകൾ, ചാറ്റ്‌ബോട്ട്, തത്സമയ സംശയനിവാരണം എന്നിവയ്ക്ക് സൗകര്യമുണ്ടാകും. നെറ്റ് ബാങ്കിങ്,യുപിഐ തുടങ്ങി പല പേയ്‌മെന്റ് ഓപ്ഷനുകൾക്കും സൗകര്യം ഉണ്ടായിരിക്കും.
 
ഐടിആർ ഫയൽ ചെയ്യൽ മാത്രമല്ല, റീഫണ്ട് സംബന്ധിച്ചോ മറ്റോ പരാതികൾ ഉന്നയിക്കാനും പുതിയ പോർട്ടലിലൂടെ സാധിക്കും.അപ്പീലുകൾ, ഇളവുകൾ, പിഴ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പോർട്ടലിലുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശയവിനിമയം സുഗമമാക്കാന്‍ മൈക്കോടുകൂടിയ മാസ്‌കുമായി കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി