Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയോ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ഉണ്ടാവില്ല !

ജിയോ കണക്ഷന്‍ എടുത്തവര്‍ക്ക് ഇനി പഴയപോലെ അണ്‍ലിമിറ്റഡ് കോള്‍ ഉണ്ടാവില്ല

ജിയോ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ഉണ്ടാവില്ല !
, ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (19:02 IST)
രാജ്യത്തെ ടെലികോം വിപണിയില്‍ അത്ഭുതാവഹമായ മാറ്റങ്ങളായിരുന്നു റിലയന്‍സ് ജിയോ കൊണ്ടുവന്നത്. ഒരു മിനിറ്റ് കോളിന് ഒരു രൂപയിലേറെ തുക മുന്‍നിര ടെലികോം കമ്പനികള്‍ ഈടാക്കിയിരുന്ന കാലത്തായിരുന്നു സൗജന്യ കോളുകളുമായി ജിയോയുടെ വരവ്. ഇതോടെ മറ്റുള്ള എല്ലാ കമ്പനികളും ഫോണ്‍ കോളുകള്‍ അണ്‍ലിമിറ്റഡ് ഫ്രീയാക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. 
 
എന്നാല്‍ ഇപ്പോള്‍ ഇതാ ജിയോ ഉപഭോക്താക്കള്‍ക്ക് അത്രസുഖകരമല്ലാത്ത ഒരു വാര്‍ത്ത പുറത്തുവരുന്നു. സൗജന്യ വോയ്‌സ് കോളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ജിയോ. മിക്ക ഉപഭോക്താക്കളും സേവനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയോ അധികൃതരുടെ ഈ നീക്കം. പരമാവധി 300 മിനിറ്റ് മാത്രമാകും ഇനി നിത്യേന സൗജന്യം. തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദ വ്യവസായി വിജയ് മല്ല്യ ലണ്ടനിൽ അറസ്റ്റിൽ; സിബിഐ മല്ല്യയുടെ അറസ്റ്റ് സ്ഥിരീകരിച്ചു