Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുക എത്രയോ ആകട്ടെ, 24 മണിക്കൂറും ആർടി‌ജിഎസ് വഴി കൈമാറാം: ഡിസംബർ മുതൽ പ്രാബല്യത്തിൽ

തുക എത്രയോ ആകട്ടെ, 24 മണിക്കൂറും ആർടി‌ജിഎസ് വഴി കൈമാറാം:  ഡിസംബർ മുതൽ പ്രാബല്യത്തിൽ
, വെള്ളി, 9 ഒക്‌ടോബര്‍ 2020 (19:52 IST)
ഡിസംബർ മാസം മുതൽ ആർടി‌ജിഎസ് വഴി 365 ദിവസവും 24 മണിക്കൂറും തത്സമയ പണമിടപാട് നടത്താം. പ്രവൃത്തിദിനങ്ങളില്‍ രാവിലെ ഏഴിനും വൈകീട്ട് ആറിനും ഇടിയിലുള്ള സമയത്താണ് നിലവില്‍ ഈ സംവിധാനമുപയോഗിച്ച് പണമിടപാട് നടത്താൻ സൗകര്യമുള്ളത്. അവധി ദിവസങ്ങളിൽ ഈ സൗകര്യം ലഭ്യമല്ലായിരുന്നു.
 
എന്‍ഇഎഫ്ടിവഴി 24 മണിക്കൂറും പണമിടപാടിന് സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. പുതിയ തീരുമാനം വന്‍കിട പണമടപാട് നടത്തുന്നവര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാകും. എൻഇഎഫ്‌ടി വഴി 2 ലക്ഷം രൂപവരെയാണ് ഓൺലൈനായി ട്രാൻസ്‌ഫർ ചെയ്യാനാകുക. അതിൽ കൂടുതൽ തുകയുടെ ഇടപാടിനാണ് ആർടി‌ജിഎസ് ഉപയോഗിക്കുന്നത്.
 
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന ഈ സംവിധാനത്തിലൂടെ മിനിമം ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന തുക രണ്ടുലക്ഷം രൂപയാണ്. അതിന് മുകളിൽ എത്ര രൂപവരെ വേണമെങ്കിലും കൈമാറാൻ അനുമതിയുണ്ടെങ്കിലും പല ബാങ്കുകളിലും 10 ലക്ഷമെന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എൻഇഎഫ്‌ടി സേവനം സൗജന്യമാണെങ്കില്‍ ആര്‍ടിജിഎസ് ഇടപാടിന് സേവന നിരക്ക് ഈടാക്കുന്നുണ്ട്. ഈ നിരക്ക് ഓരോ ബാങ്കിലും വ്യത്യസ്‌തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം