Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടാ‌റ്റയ്ക്ക് കീഴിൽ എയർ ഇന്ത്യ പ്രവർത്തനം തുടങ്ങുക ജനുവരി 23നെന്ന് റിപ്പോർട്ട്

ടാ‌റ്റയ്ക്ക് കീഴിൽ എയർ ഇന്ത്യ പ്രവർത്തനം തുടങ്ങുക ജനുവരി 23നെന്ന് റിപ്പോർട്ട്
, തിങ്കള്‍, 8 നവം‌ബര്‍ 2021 (21:42 IST)
ടാറ്റയുടെ കീഴിൽ എയർഇന്ത്യ ജനുവരി 23 മുതൽ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വർഷത്തിനുശേഷം ഈയിടെയാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. നിലവിൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യു‌ന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
 
സർക്കാരുമായുള്ള കരാർ പ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ സ്റ്റാറ്റ്‌സ്(50ശതമാനം ഓഹരി)എന്നിവയുടെ പ്രവർത്തനം നിശ്ചിത സമയത്തിനകം ആരംഭി‌ക്കുക. അതേസമയം കുറഞ്ഞ നിരക്കിലുള്ള സേവനമാണോ ടാറ്റ മുന്നോട്ട് വെയ്ക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടതായുണ്ട്. സർവീസുകളുടെ പുനഃസംഘടന എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാങ് യാപിംഗ്: ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത