Select Your Language

Notifications

webdunia
webdunia
webdunia
webdunia

999 രൂപയ്ക്ക് തകര്‍പ്പന്‍ 4ജി സ്മാര്‍ട്ട്‌ഫോണുമായി വോഡഫോണും ഫ്‌ലിപ്കാര്‍ട്ടും !; ജിയോ വിയര്‍ക്കുമോ ?

വോഡഫോണും ഫ്‌ലിപ്കാര്‍ട്ടും 999 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നു

999 രൂപയ്ക്ക് തകര്‍പ്പന്‍ 4ജി സ്മാര്‍ട്ട്‌ഫോണുമായി വോഡഫോണും ഫ്‌ലിപ്കാര്‍ട്ടും !; ജിയോ വിയര്‍ക്കുമോ ?
, വ്യാഴം, 25 ജനുവരി 2018 (08:39 IST)
രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടും പ്രമുഖ ടെലികോം സേവനം ദാതാക്കളായ വോഡഫോണും ചേര്‍ന്ന് കുറഞ്ഞ നിരക്കിലുള്ള 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളായിരിക്കും രണ്ടു കമ്പനികളും ചേര്‍ന്ന് ലഭ്യമാക്കുക. മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്നത്.   
 
തിരഞ്ഞെടുത്ത ചില എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ്‍ തകര്‍പ്പന്‍ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഫ്‌ളിപ്കാര്‍ട്ടില്‍നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ ഓഫറുകള്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
 
പ്രതിമാസം 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസക്കാലം റീചാര്‍ജ് ചെയ്താല്‍ മാത്രമേ ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുകയുള്ളൂ. 18 മാസം തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ 900 രൂപയും ബാക്കിയുള്ള 18 മാസം റീചാര്‍ജ് ചെയ്താല്‍ 1,100  രൂപയുമാണ് ക്യാഷ് ബാക്കായി ലഭിക്കുക. അതായത് ആകെ 2000 രൂപയുടെ ക്യാഷ് ബാക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 
 
ഈ തുക വോഡഫോണിന്റെ എം-പെസ വാലറ്റിലേക്കാണ് നിക്ഷേപിക്കുക. ഈ തുക പിന്നീട് ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനായി ഉപയോഗിക്കുകയോ, അല്ലെങ്കില്‍ ആ തുക പിന്‍വലിക്കുകയോ ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പദ്മാവത്’ ഇന്ന് തീയറ്ററുകളില്‍; റിലീസ് തടഞ്ഞില്ലെങ്കിൽ ആത്മഹത്യയെന്ന് കർണിസേന വനിതകൾ - ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം