Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍ രുചി, അടിപൊളി ഐറ്റം - കൈതച്ചക്ക പായസം ഈസിയായി ഉണ്ടാക്കാം!

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (12:59 IST)
പായസം ഇഷ്ടമല്ലേ? എന്തൊരു ചോദ്യം അല്ലേ? കൈതച്ചക്ക പായസം ആയാലോ?. അടിപൊളിയാവും അല്ലേ? ഇതാ കൈതച്ചക്ക പായസം ഉണ്ടാക്കാനുള്ള വഴി. ഇതുപോലെ ചെയ്തുനോക്കൂ. ഒന്നാന്തരം പായസം ആസ്വദിച്ചുകുടിക്കാം. വിരുന്നുകാര്‍ക്ക് അല്‍പ്പം ഗമയോടെ വിളമ്പുകയും ചെയ്യാം.  
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
കൈതച്ചക്ക തരിയായി അരിഞ്ഞത് 300 ഗ്രാം
ചെറുപയര്‍ പരിപ്പ് 1/4 കിലോ
വെണ്ണ 25 ഗ്രാം
ശര്‍ക്കര 400 ഗ്രാം
നെയ്യ് 100 ഗ്രാം
തേങ്ങ - ഒന്നാം പാല്‍ 2 കപ്പ്
തേങ്ങ - രണ്ടാം പാല്‍ മൂന്നു കപ്പ്
ഏലയ്ക്കാപ്പൊടി 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 25 ഗ്രാം
കിസ്മിസ് 10 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക് 3 ടീസ്പൂണ്‍
 
പാകം ചെയ്യേണ്ട വിധം:
 
ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയില്‍ നന്നായി വറുക്കുക. പരിപ്പ് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കുക. ചെറുപയര്‍ ശര്‍ക്കര പാനിയില്‍ വരട്ടിയെടുക്കുക. ഇതില്‍ കൈതച്ചക്ക അരിഞ്ഞതും വെണ്ണയും ചേര്‍ത്തു വരട്ടിയ ശേഷം രണ്ടാം പാല്‍ ഒഴിക്കുക. തിളച്ച ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ ഒന്നാംപാല്‍ ഒഴിച്ച് കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തീ കെടുത്തുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് പായസത്തില്‍ ചേര്‍ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

അടുത്ത ലേഖനം
Show comments