Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈബര്‍ ലോകത്ത് അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നു; ഫോണ്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുത്!

സൈബര്‍ ലോകത്ത് അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നു; ഫോണ്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുത്!

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ജനുവരി 2025 (13:04 IST)
സൈബര്‍ ക്രൈമുകള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു സാഹചര്യത്തിലാണ് നമ്മളെല്ലാവരും ഇന്ന് ജീവിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും പുതിയതരം തട്ടിപ്പുകളാണ് കടന്നുവന്നുകൊണ്ടിരിക്കുന്നത്. അതിന് പ്രധാന മാധ്യമമായി എടുക്കുന്നത് മൊബൈല്‍ ഫോണുകളും. എന്നാല്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ ഒരു പരിധിവരെ തടയാനുള്ള സൗകര്യങ്ങള്‍ നമ്മുടെ മൊബൈല്‍ ഫോണുകളില്‍ തന്നെ ലഭ്യമാണ്. പലരും ഇതൊന്നും ചെയ്യാറില്ലെന്ന് മാത്രം. അത്തരത്തില്‍ ഒന്നാണ് ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം എന്നുള്ളത്. 
 
അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പുതിയ സെക്യൂരിറ്റി ഫീച്ചേഴ്‌സ് നമുക്ക് ലഭ്യമാകും. ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ റിബൂട്ട് ചെയ്യുന്നതും ഇത്തരത്തിലുള്ള സെക്യൂരിറ്റി ഫീച്ചേഴ്‌സ് ലഭിക്കുന്നതിന് സഹായിക്കും. ഇവയ്ക്കുപുറമേ നമുക്ക് തന്നെ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ക്ക് സമ്മാനം ലഭിക്കാന്‍ ഈ മെസ്സേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന് ഉള്ള തരത്തില്‍ വരുന്ന മെസ്സേജുകളെ ഒഴിവാക്കുക. കഴിവതും പബ്ലിക് വൈഫൈ കണക്ഷനുകള്‍ ഉപയോഗിക്കാതിരിക്കുക. 
 
സ്‌ക്രീന്‍ ലോക്ക് ആയി പാറ്റേണിന് പകരം ഫെയ്‌സ് ലോക്കോ, ഫിംഗര്‍പ്രിന്റോ ഉപയോഗിക്കുക. ഉപയോഗമില്ലാത്ത സമയങ്ങളില്‍ ഫോണിന്റെ ബ്ലൂടൂത്ത് ഓഫ് ചെയ്തു വയ്ക്കുക. കഴിവതും പബ്ലിക് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കുക അഥവാ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ തന്നെ യുഎസ്ബി കേബിള്‍ ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കര സമാധികേസില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഗോപന്‍ സ്വാമിയുടെ മകന്‍