Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാമ്പിന്റെ തലയില്‍ മുത്തം കൊടുത്ത് യുവാവ്; വൈറല്‍ വീഡിയോ

പാമ്പിന്റെ തലയില്‍ മുത്തം കൊടുത്ത് യുവാവ്; വൈറല്‍ വീഡിയോ

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 നവം‌ബര്‍ 2023 (15:14 IST)
സോഷ്യല്‍ മീഡിയയുടെ കാലത്ത് എന്തും ഏതും കാണാന്‍ ആളുകളുണ്ട്. പേരിനും ആളെക്കൂട്ടാനുമായും സ്വന്തം ജീവന്‍ തന്നെ അപകടത്തിലാവുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവരും ഏറെയാണ്. പാമ്പ് സ്‌നേഹികള്‍ എന്ന പേരില്‍ പാമ്പുകളെ ഉമ്മ വയ്ക്കുക അതിന്റെ വാലില്‍ പിടിച്ച് നിര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നവരും നിരവധിയാണ്. ഇത്തരം വീഡിയോകള്‍ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്, അതു തന്നെയാണ് അവരുടെ ഹരം.
 
ഇത്തരം അപകടം പിടിച്ച കാര്യങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്ന് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ചോദിക്കുന്നത്. പ്രോത്സാഹിപ്പിക്കുന്ന വരും മറുവശത്തുണ്ട്. ഒരു യുവാവ് രാജവെമ്പാലയുടെ തലയില്‍ ഉമ്മ വെക്കുന്ന വൈറലാകുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പാണ് രാജവെമ്പാല. അവയെ അവയുടെ വഴിക്ക് വിടുക. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് പോലും അപകടകരമാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 വയസിനുതാഴെ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവ്: ബിഎംജെ പഠനം