Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരുമ്പാമ്പിനെ പിടികൂടി പ്രായപൂര്‍ത്തിയാകാത്ത കുട്ടി, കാഴ്ചക്കാരായി ആളുകള്‍, വീഡിയോ

News  viral videos viral video news   Juvenile caught python

കെ ആര്‍ അനൂപ്

, വെള്ളി, 24 നവം‌ബര്‍ 2023 (11:39 IST)
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും മുതിര്‍ന്നയാളും ചേര്‍ന്ന് ഒരു വലിയ പെരുമ്പാമ്പിനെ പിടികൂടി ചാക്കില്‍ ആക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.കര്‍ണാടകയിലെ സാലിഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ മുതിര്‍ന്ന ആളുകളെല്ലാം പേടിച്ച് നില്‍ക്കുമ്പോഴാണ് ആണ്‍കുട്ടി മുന്നിട്ടിറങ്ങുന്നത്.സാലിഗ്രാമത്തിലെ കുന്ദാപുര മേഖലയിലാണ് സംഭവം.
 
കുട്ടി ചെയ്യുന്ന പ്രവര്‍ത്തിയോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. കുട്ടിയുടെ ധൈര്യത്തെ പ്രശംസിക്കുന്നവര്‍ ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ അപകടകരമായ പ്രവര്‍ത്തി എന്നാണ് മറ്റു ചിലര്‍ പറയുന്നത്.
 
മുതിര്‍ന്ന ആള്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വലിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് കുട്ടിയെത്തി പാമ്പിനെ കഴുത്തില്‍ പിടിച്ച് കുറ്റിക്കാട്ടില്‍ നിന്ന് റോഡിലേക്ക് ഇടുന്നത് വീഡിയോയില്‍ കാണാം. പാമ്പ് ചുറ്റിവലിയാന്‍ ശ്രമിക്കുമ്പോഴും കുട്ടി അതിനെ വിടുന്നില്ല. കൂടിനില്‍ക്കുന്ന ആളുകള്‍ അടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. പിന്നെ ആളുകള്‍ കൊണ്ടുവന്ന ചാക്കില്‍ പാമ്പിനെ കയറ്റുകയും ചെയ്തു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോബിൻ ബസ് വീണ്ടും മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു, പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി