Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ത് കണ്ടാലും കണ്ടില്ലെന്ന് നടിക്കണമെന്ന പാഠം നിങ്ങളെന്നെ പഠിപ്പിച്ചു: അരുൺ ഗോപി

വാർത്ത സത്യമെന്ന് ബോധ്യപ്പെട്ടാൽ, ആ പെൺകുട്ടിയെ വെറുതെ വിടുക!

എന്ത് കണ്ടാലും കണ്ടില്ലെന്ന് നടിക്കണമെന്ന പാഠം നിങ്ങളെന്നെ പഠിപ്പിച്ചു: അരുൺ ഗോപി
, വ്യാഴം, 26 ജൂലൈ 2018 (14:22 IST)
കോളേജ് യൂണിഫോമിൽ വൈകുന്നേരങ്ങളിൽ മീൻ വിൽക്കുന്ന കുട്ടിയെക്കുറിച്ചാണ് ഇപ്പോൾ കേരളക്കര ഒട്ടാകെ ചർച്ച ചെയ്യുന്നത്. പ്രണവ് മോഹൻലാൽ നായകനാകുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ലേക്ക് ഹനാനെ സംവിധായകൻ അരുൺ ഗോപി ക്ഷണിച്ചിരുന്നു.  
 
അതേസമയം, ഹനാന്റേത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആരോപണം. സംഭവം വിവാദമായതോടെ കൂടുതൽ വ്യക്തത വരുത്തി സംവിധായകൻ അരുൺ ഗോപി. പ്രചോദനമാകേണ്ട ഒരു ജീവിതമാണെന്ന് തോന്നിയത് കൊണ്ടാണ് ഹനാനെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തതും തന്റെ പുതിയ സിനിമയിൽ ഒരു റോൾ നൽകാൻ തീരുമാനിച്ചതെന്നും അരുൺ ഗോപി പറയുന്നു.
 
വന്ന വാർത്തകൾ സത്യമെന്നു തിരിച്ചറിഞ്ഞാൽ ആ പെൺകുട്ടിയെ വെറുതെ വിടണമെന്ന് സംവിധായകൻ പറയുന്നു. എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം സോഷ്യൽ മീഡിയ തന്നെ പഠിപ്പിച്ചുവെന്ന് അരുൺ ഗോപി പറയുന്നു.
  
അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
അവിശ്വസിക്കുന്നവർക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവർക്കായി.... ഇന്നലെ കണ്ട ഒരു വാർത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാൻ എന്ന പെൺകുട്ടിയുമായി ഉണ്ടായിരുന്നത്..! നിവർത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതും.!!! പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോൾ തോന്നി. അതുകൊണ്ടാണ് “നിങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കാമോ” എന്ന കംമെന്റിനു “ഉറപ്പായും” എന്ന മറുപടി നൽകിയത് . തുടർന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവർത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു, ആ പത്രപ്രവർത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്പർ നൽകുന്നതും ഞാൻ സംസാരിക്കുന്നതും..! അഭിനയിക്കാൻ മോഹമുണ്ടെന്നു പറഞ്ഞപ്പോൾ, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോൾ... ഞാൻ നൽകാമെന്നും പറഞ്ഞു. അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല... ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചുവെന്നു പറയാൻ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി... നിങ്ങൾ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡേറ്റിംഗ് സൈറ്റിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ എത്തിയ ഇന്ത്യക്കാരൻ ഓസ്ട്രേലിയയിൽ കുത്തേറ്റ് മരിച്ചു