Publish Date: Wed, 22 Jan 2020 (16:56 IST)
Updated Date: Wed, 22 Jan 2020 (17:03 IST)
ബഡായി ബംഗ്ലാവിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ ആളാണ് ആര്യ. എന്നാൽ, ബിഗ് ബോസിലെത്തിയ ശേഷം താരത്തിനെതിരെ സോഷ്യൽ മീഡിയ വഴി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. കൂട്ടം കൂടിയുള്ള പരദൂഷണമൊക്കെയായി ദിവസങ്ങൾ പിന്നിടുമ്പോഴും ആര്യയെ കുറിച്ച് കൂടുതൽ വ്യക്തമാവുകയാണ്.
ബിഗ് ബോസ് വീട്ടിലെത്തിയ ശേഷം ആരെയാണ് ഏറ്റവും അധികം മിസ് ചെയ്യുന്നതെന്ന ചോദ്യത്തിന് ആര്യ നൽകിയ ഉത്തരം ചർച്ചയാക്കിയിരിക്കുകയാണ് ആരാധകർ. അച്ഛനേയും മകളേയും ഒപ്പം ജാനിനേയും ആണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
‘അദ്ദേഹത്തേയും ഞാൻ മിസ് ചെയ്യുന്നുണ്ട്. എന്നേക്കാളും എന്റെ കുഞ്ഞിനെ അദ്ദേഹത്തിനു വല്യ ഇഷ്ടമാണ്. ഇതിൽ കൂടുതലൊന്നും പറയാൻ ആകില്ല. അദ്ദേഹത്തിന്റെ പ്രൈവസിയെ അത് ബാധിക്കും. അതിനാൽ ഞാൻ ഇവിടെ നിന്നും പുറത്തിറങ്ങിയ ശേഷം ആരാണെന്ന് വൈകാതെ പറയും’- ആര്യ പറഞ്ഞു. ഇതോടെ ആര്യയുടെ കാമുകനാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.