Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നീ വല്ലതും കഴിച്ചോ?’ - വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനോട് എസ് ഐ; കൈയ്യടിച്ച് ജനം

പൊലീസ്
, ചൊവ്വ, 9 ഏപ്രില്‍ 2019 (15:08 IST)
പൊലീസുകാരുടെ വാഹന പരിശോധന ചിലപ്പോഴൊക്കെ ബൈക്ക് യാത്രക്കാർക്ക് പേടിപ്പെടുത്തുന്ന അനുഭവമാകാറുണ്ട്. ചില ഉദ്യോഗസ്ഥരുടെ മനോഭാവവും അവരുടെ പെരുമാറ്റവുമാണ് ഇതിനു കാരണം. എന്നാല്‍ എല്ലാ ഉദ്യോഗസ്ഥരും അങ്ങനെ അല്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ. 
 
അതിരപ്പിള്ളിയിലേക്ക് ബൈക്കുകളില്‍ ട്രിപ്പിനു പോകുകയായിരുന്ന ഒരുകൂട്ടം യുവാക്കളെ പരിശോധിച്ച ഉദ്യോഗസ്ഥനിലെ ‘നന്മ’ പുറത്തുവിട്ടിരിക്കുകയാണ് യുവാക്കൾ. കൂട്ടത്തിലുള്ള ഒരു റൈഡറുടെ ഹെൽമറ്റിലെ ഗോപ്രോ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. 
 
യാത്രാമധ്യേ ട്രാഫിക് പൊലീസിന്‍റെ പട്രോളിംഗ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം. ജീപ്പിൽ എസ്ഐയും ഉണ്ടായിരുന്നു. യുവാക്കളോട്  നമ്പർ പ്ളേറ്റ് ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് എസ് ഐ കൂടുതലും സംസാരിച്ചത്. പിന്നീട് എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളും ചോദിച്ചു.
 
അവസാനമാണ് യുവാക്കളെ അമ്പരപ്പിച്ച അദ്ദേഹം ആ ചോദ്യം വന്നത്: “നിങ്ങൾ വല്ലതും കഴിച്ചോ?" ഒരു പോലീസ് ഓഫീസറുടെയടുത്തു നിന്നും ഇത്തരത്തിൽ വാത്സല്യം നിറഞ്ഞൊരു ചോദ്യം കേട്ട് അമ്പരക്കുന്ന യുവാക്കളെ വീഡിയോയില്‍ കാണാം. ആലുവ ട്രാഫിക് എസ്ഐ കബീർ ആണ് വീഡിയോയിലെ താരമെന്നാണ് കമന്‍റുകള്‍ നല്‍കുന്ന സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനത്തിനു പിന്നിൽ വൻ അഴിമതി; ഒറ്റയടിക്ക് 320 കോടി മാറ്റി, ഉദ്യോഗസ്ഥർ കൂട്ടുനിന്നു - ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്