Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? ഈ അവയവം മുറിച്ച് കളയാന്‍ പറ്റില്ലല്ലോ'; സദാചാര ഉപദേശകന്റെ വായടപ്പിച്ച് നടി ദൃശ്യ

എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നല്‍കിയത്.

‘ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? ഈ അവയവം മുറിച്ച് കളയാന്‍ പറ്റില്ലല്ലോ'; സദാചാര ഉപദേശകന്റെ വായടപ്പിച്ച് നടി ദൃശ്യ
, ചൊവ്വ, 28 മെയ് 2019 (11:56 IST)
സൈബര്‍ ഇടങ്ങളില്‍ സദാചാരത്തിന്റെ ഉപദേശങ്ങളുമായി എത്തുന്നവരുടെ എണ്ണം അടുത്തിടെ കൂടുകയാണ്. നടിമാര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ പലപ്പോഴും വസ്ത്രത്തെക്കുറിച്ചും പോസിനെക്കുറിച്ചും മോശം കമന്റുണ്ടാകാറുണ്ട്.
 
ചിലര്‍ അതിന് തക്ക മറുപടി നല്‍കി മോശം കമന്റ് ഇട്ടവരുടെ വായടിപ്പിക്കും. ചിലരെങ്കിലും ചിത്രവും ഡിലീറ്റ് ചെയ്ത് സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കും. ഏറ്റവും ഒടുവിലായി ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആള്‍ക്കാർ
 
എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നല്‍കിയത്. ‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ, മറച്ചുപിടിക്കാവുന്ന രീതിയില്‍ അത് മറച്ചുപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസ്സിലാക്കാന്‍ ശ്രമിക്കൂ.’ യുവാവിന്റെ വായടപ്പിച്ചായിരുന്നു ദൃശ്യയുടെ പ്രതികരണം. മറുപടി വൈറലായതോടെ താരത്തിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പിൽ വട്ടപൂജ്യം കിട്ടിയെങ്കിലും ട്രോഫി ശ്രീധരൻപിള്ളയ്ക്ക്; കേന്ദ്രമന്ത്രി നേരിട്ടുവിളിച്ചുവെന്ന് പി എസ് ശ്രീധരന്‍പിള്ള