നടന്‍ ഗണേഷ് കുമാറിന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലോ? പേഴ്സണൽ സ്റ്റാഫിനെ ഭാര്യ ബിന്ദു തല്ലിയത് ചില കഥകൾ പുറത്തുവന്നപ്പോൾ?- റിപ്പോർട്ടുകളിങ്ങനെ

Webdunia
ചൊവ്വ, 21 മെയ് 2019 (14:05 IST)
നടനും പത്തനാപുരം എം എൽ എയുമായ ഗണേഷ് കുമാറിന്റെ രണ്ടാം വിവാഹവും പരാജയമെന്ന് റിപ്പോർട്ടുകൾ. സിനിമയിലും രാഷ്ട്രീയത്തിലും ശോഭിച്ച നടനാണെങ്കിലും അദ്ദേഹത്തിന് പക്ഷേ, കുടുംബ ജീവിതത്തിൽ ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ ഭാര്യ യാമിനി തങ്കച്ചിയുമായി ഉള്ള ഇരുപത് വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചാണ് ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ആയിരുന്ന ബിന്ദു മേനോനെ വിവാഹം ചെയ്തത്. 
 
2013ല്‍ ആദ്യ വിവാഹ മോചനം നേടിയ ഗണേഷ് കുമാര്‍, 2014ല്‍ ആയിരുന്നു ബിന്ദുവിനെ ജീവിത പങ്കാളിയാക്കിയത്. ബിന്ദുവുമായിട്ടുള്ള വിവാഹവും ഇപ്പോൾ വേർപിരിയലിന്റെ വക്കിലാണെന്നാണ് പാപ്പരാസികൾ കണ്ടു പിടിച്ചിരിക്കുന്നത്. 
 
സ്വന്തമായി ബിസിനസ് നടത്തുകയാണ് ബിന്ദു. എന്നാൽ, ഗണേഷ് കുമാറും ബിന്ദുവും തമ്മിൽ രസത്തിലല്ലെന്നും അവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഗണേഷിന്റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് ബിന്ദു അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിനെ മർദ്ദിച്ചുവെന്നും  ഇതേ തുടർന്ന് ഗണേഷ് കുമാറുമായി പിണങ്ങിയ ബിന്ദു ഇപ്പോള്‍, പാലക്കാട് സ്വന്തം വീട്ടിലേക്ക് താമസം മാറ്റി എന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments