"പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും?''- ആ പോസ്റ്റിന് പിന്നിൽ സംഘപരിവാർ? ഹനാന് സംഭവിച്ചത് അപകടം തന്നെയോ?

‘ആദ്യം പുകഴ്ത്തി, പിന്നെ കളിയാക്കി, ഇപ്പോൾ രാജ്യദ്രോഹിയുമാക്കി‘- താൻ ചെയ്ത തെറ്റ് എന്തെന്ന് ഹനാൻ

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:33 IST)
അതിജീവനത്തിനായി പല തൊഴിലുകളും ചെയ്ത് ജീവിക്കുന്ന ഹനാൻ ഹനാനി എന്ന പെൺകുട്ടിയെ മീൻ വിൽപ്പനയിലൂടെയാണ് കേരളം അറിഞ്ഞത്. ഹനാനെ സ്റ്റാർ ആക്കിയത് സോഷ്യൽ മീഡിയ ആണ്. എന്നാൽ, അവളെ ഫെയ്മസ് ആക്കിയ സോഷ്യൽ മീഡിയ തന്നെ ഇപ്പോൾ അവളുടെ വില്ലനായി മാറിയിരിക്കുകയാണ്. 
 
ഹനാന്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന വാര്‍ത്തകളും പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നിറയുന്നത്. ഹനാന്‍ ഹനാനി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും പ്രത്യേക്ഷപ്പെട്ടത്.
 
ഇതോടെ ഹനാനെ രാജ്യദ്രോഹിയെന്ന് മുദ്ര കുത്തുകയാണ് ബിജെപി ചായ്‌വുള്ളവർ. ഇതോടെ ഹനാനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. സംഭവം വൻ വിവാദമായപ്പോൾ ഹനാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. 
 
തന്നെ ഇങ്ങനെ ദ്രോഹിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഹനാന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. ആദ്യം പുകഴ്ത്തി , പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹി ആക്കുന്നു, താന്‍ ഇതിന് മാത്രം എന്താണ് ചെയ്തത്. തന്‍റെ പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകള്‍ ഉണ്ട്. അതില്‍ എല്ലാം തന്‍റെ ഫോട്ടോയാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നതെന്നും ഹനാൻ പറഞ്ഞു. 
 
തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനു കാരണം ആരാണെന്ന് അറിയില്ലെന്നാണ് ഹനാൻ പറയുന്നത്. അതേസമയം, ബിജെപി സംഘപരിവാർ അനുഭാവികളാണ് പോസ്റ്റിന് പിന്നിലെന്ന ആരോപണവും സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്. 
 
അതേസമയം, കൊടുങ്ങല്ലൂരിൽ വെച്ച് ഇന്നുണ്ടായ അപകടത്തിൽ ഹനാന്റെ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിരിക്കുകയാണ്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments