ഹനാനെതിരായ അധിക്ഷേപം; ഒരാൾ കൂടി അറസ്റ്റിൽ

ഹനാനെ മോശക്കാരിയാക്കിയ എല്ലാവരും കുടുങ്ങും

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (10:08 IST)
കൊച്ചി തമ്മനത്ത് അധിജീവനത്തിനായി മീന്‍ വിറ്റ കോളേജ് വിദ്യാര്‍ഥിനി ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാള്‍കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 
 
ഹനാനെ അധിക്ഷേപിച്ച് ആദ്യം ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്ത വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
 
ഹനാനെ അധിക്ഷേപിച്ച് അശ്ലീല കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെ കോടതി റിമാന്‍ഡ് ചെയതിരുന്നു. റിമാന്‍ഡ് ചെയ്ത ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
 
ഹനാനുനേരെ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ പോസ്റ്റിട്ടവരില്‍ പലരും അവ പിന്‍വലിച്ചു. എന്നാല്‍, ഈ പോസ്റ്റുകളുടെയെല്ലാം തെളിവുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ എച്ച്പിവി വാക്‌സിന്‍ നാഴികക്കല്ല്: ആദ്യ ഘട്ടത്തില്‍ 3 ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി

നിയമസഭ തിരഞ്ഞെടുപ്പ് 2026: ആപ്പുകൾ സജ്ജമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ

നേമത്ത് കെ എസ് ശബരിനാഥന്‍, വി എസ് ശിവകുമാറിന് പുതിയ മണ്ഡലം; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തുവരും

മലപ്പുറത്ത് എല്‍ഡിഎഫിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അബ്ദുറഹ്മാന്‍ രണ്ടത്താണി പിന്മാറാന്‍ സാധ്യത

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മാര്‍ച്ച് 26 വരെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും, സമയക്രമത്തില്‍ മാറ്റം

അടുത്ത ലേഖനം
Show comments