Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ മുത്തുറങ്ങിയോ, മുത്തിന്റെ കൈ എവിടെയാ?'- ഇങ്ങനെ നീളുന്നു ബിഷപ്പിന്റെ അശ്ലീല സന്ദേശങ്ങൾ

‘എന്റെ മുത്തേ, മുത്തുറങ്ങിയോ?’ - രാത്രിയായി കന്യാസ്ത്രീകൾക്ക് ബിഷപ്പിന്റെ അശ്ലീല സന്ദേശങ്ങൾ

'എന്റെ മുത്തുറങ്ങിയോ, മുത്തിന്റെ കൈ എവിടെയാ?'- ഇങ്ങനെ നീളുന്നു ബിഷപ്പിന്റെ അശ്ലീല സന്ദേശങ്ങൾ
, ശനി, 7 ജൂലൈ 2018 (17:02 IST)
കോട്ടയത്ത് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്രോ മുളയ്ക്കലിനെതിരെ കൂടുതല്‍ ആരോപണം പുറത്ത് വരുന്നു. ജലന്ധർ രൂപതയിലെ വൈദികൻ തന്നെയാണ് ബിഷപ്പിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ആരോപണ വിധേയനായ ബിഷപ്പ് മറ്റ് കന്യാസ്ത്രീകളേയും ഇത്തരത്തില്‍ സമീപിച്ചിരുന്നുവെന്നാണ് വൈദികന്റെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷത്തിനിടെ ബിഷപ്പ് പതിമൂന്ന് തവണ തന്നെ പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. 
 
പല കന്യാസ്ത്രീകള്‍ക്കും രാത്രി പുള്ളി അശ്ലീലച്ചുവയുള്ള മെസ്സേജുകള്‍ അയക്കാറുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തുന്നു. എന്റെ മുത്തേ, എന്റെ മുത്തുറങ്ങിയോ, എന്റെ മുത്തിന്റെ കൈ എവിടെയാ, ഇപ്പോള്‍ എവിടെയാണ് കിടക്കുന്നത് ഈ വക ചോദ്യങ്ങളാണ് ബിഷപ്പ് മെസ്സജയച്ച് ചോദിക്കുകയെന്നും വൈദികന്‍ പറയുന്നു.
 
നിസഹായരായ കന്യാസ്ത്രീകളെ അതിക്രമിച്ച് കീഴ്‌പ്പെടുത്തി സ്വന്തം കാമപൂര്‍ത്തിക്ക് ഉപയോഗിക്കുകയാണ് ബിഷപ്പ് ചെയ്തത്. ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓർത്തഡോക്സ് സഭയിലെ പീഡനം: ആത്മീയതയുടെ മറവിലുള്ള ലൈഗിക ചൂഷണം, വൈദികർ പദവി ദുരുപയോഗം ചെയ്തെന്ന് ദേശീയ വനിതാ കമ്മീഷൻ