Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെസ്‌നയുടെ തിരോധാനം: ബന്ധുക്കളുടെ ആവശ്യപ്രകാരം ഇടുക്കി വനമേഖലയിൽ തിരച്ചിൽ

ജെസ്‌നയുടെ തിരോധാനം: ഇടുക്കി വനമേഖലയിൽ തിരച്ചിൽ

ജെസ്‌നയുടെ തിരോധാനം: ബന്ധുക്കളുടെ ആവശ്യപ്രകാരം ഇടുക്കി വനമേഖലയിൽ തിരച്ചിൽ
ഇടുക്കി , ചൊവ്വ, 5 ജൂണ്‍ 2018 (10:17 IST)
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയ്‌ക്കായി വനമേഖലയിൽ തിരച്ചിൽ‌. മൂന്ന് ജില്ലയിൽ നിന്ന് 400 പൊലീസുകാരെ പങ്കെടുപ്പിച്ചാണ് തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരം നടത്തുന്നത് തിരച്ചിൽ എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിലാണ്. 10 സ്‌ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുക.
 
മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്. പൊലീസുകാർ സംഘങ്ങളായി അന്വേഷിച്ചിട്ടും ഇതുവരെ ഒരു വിവരവും ഉണ്ടായില്ല.
 
ജെസ്‌നയുടെ കേസിൽ ഓരോ ദിവസം കഴിയുന്തോറും പൊലീസ് ഇരുട്ടിൽ തപ്പുകയാണോ എന്ന ചോദ്യവും ഉയർന്നുകൊണ്ടിരിക്കുകയാണ്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2 ലക്ഷം രൂപ വരെ പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകേ ധാരാളം കോളുകൾ വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാൽ മകൾക്കായി കാത്തിരിക്കുന്ന പിതാവും സഹോദരിക്കായി കാത്തിരിക്കുന്ന കൂടപ്പിറപ്പുകളും ജെസ്‌നയ്‌ക്കായുള്ള കാത്തിരിപ്പിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂച്ചയുടെ പേരിൽ തർക്കം; ഭാര്യ ഭർത്താവിനെ വെടിവെച്ച് കൊന്നു