ഭൂമിയിലെ ജീവജാാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി ഓസോൻ പാളിയിൽ രൂപപ്പെട്ട ഏറ്റവും വലിയ സുഷിരം അടഞ്ഞതായി റിപ്പോർട്ടുകൾ. യൂറോപ്യൻ യൂണിയന്റെ ഭൗമ നിരീക്ഷണ പദ്ധതിയായ കോപ്പർനിക്കസ് മോണിറ്ററിങ് സർവീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 10 കിലോമീറ്റർ വിസ്തൃതിയുള്ളതായിരുന്നു സുഷിരം.
ആർട്ടിക് മേഖലയ്ക്ക് മുകളിലായിരുന്നു ഈ വലിയ സുഷിരം രൂപ്പെട്ടത്. ഇത് വലുതായി ജനവാസ കേന്ദ്രങ്ങൾക്ക് മുകളിൽ എത്തിയിരുന്നു എങ്കിൽ ഗുരുതമായ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. സുഷിരം അടഞ്ഞതായി മാർച്ചിലാണ് കണ്ടെത്തിയത്. എന്നാൽ കൊവിഡ് 19 ലോക്‌ഡൗണുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആ ഭാഗത്ത് തണുത്ത വായു എത്തിയതാണ് സുഷിരം മൂടാൻ കാരണം എന്നും വിദഗ്ധർ പറയുന്നു.