‘മോഹൻലാലിനെതിരെ മത്സരിക്കാൻ പാർവതി ആഗ്രഹിച്ചിരുന്നു‘ - അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് നടിമാർ
നോമിനേഷൻ നൽകുന്നതിൽ നിന്നും പിന്തിരിപ്പിച്ചുവെന്ന് വനിതാ കൂട്ടായ്മ
താരസംഘടനയായ അമ്മയ്ക്കെതിരെ കൂടുതൽ ആരോപണവുമായി വനിതാ കൂട്ടായ്മ. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കാൻ പാര്‍വതി തിരുവോത്ത് ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. എന്തുകൊണ്ടാണ് മത്സരിക്കാതിരുന്നതെന്നും ഇവർ പറയുന്നു.
‘പാര്‍വതിക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. സമ്മര്‍ദം ചെലുത്തി പിന്മാറ്റിച്ചു. വിദേശത്തുള്ളതിനാല്‍ ഭാരവാഹികളായി മത്സരിക്കാനാകില്ലെന്നു പറഞ്ഞുവെന്ന് വനിതാ കൂട്ടായ്മ പറയുന്നു. പലരുടെയും നോമിനികളാണ് ഇത്തവണ ജയിച്ചെത്തിയത്. അവരുടെ ധാര്‍മികതയില്‍ സംശയമുണ്ടെന്നും ഡബ്ല്യുസിസി വിശദീകരിച്ചു.
ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായിരുന്നു. ഇതേതുടർന്ന് നടിമാരായ റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ സംഘടനയിൽനിന്നു രാജിവച്ചു.
ഇതിനിടെ, രാജിവച്ച നാലു നടിമാർ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ അമ്മയിലെ അംഗങ്ങളാരും പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു.