Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്മ'യിലെ വനിതകളുടെ പ്രശ്‌നപരിഹാര സമിതിയിൽ അംഗത്വം നിരസിച്ച്‌ മഞ്ജു വാര്യര്‍

'അമ്മ'യിലെ വനിതകളുടെ പ്രശ്‌നപരിഹാര സമിതിയിൽ അംഗത്വം നിരസിച്ച്‌ മഞ്ജു വാര്യര്‍

'അമ്മ'യിലെ വനിതകളുടെ പ്രശ്‌നപരിഹാര സമിതിയിൽ അംഗത്വം നിരസിച്ച്‌ മഞ്ജു വാര്യര്‍
, ചൊവ്വ, 27 നവം‌ബര്‍ 2018 (10:39 IST)
സിനിമ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മ സമിതി രൂപീകരിച്ചു. എന്നാൽ അതിൽ മഞ്ജു വാര്യർ അംഗമാകില്ല. അംഗമാകാൻ മഞ്ജുവിനെ ക്ഷണിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു. 
 
അബുദാബിയില്‍ അടുത്ത മാസം ആറിന് നടക്കുന്ന അമ്മ ഷോയ്‌ക്ക് മുന്നോടിയായി വനിതകളുടെ പ്രശ്‌ന പരിഹാരത്തിനായി സെല്‍ രൂപികരിക്കണണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി ഹൈക്കോടതി സമീപിച്ചിരുന്നു.
 
ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്ത്, ശ്വേത മേനോന്‍, ജഗദീഷ് എന്നിവരെയാണ് പുതിയ കമ്മിറ്റിയില്‍ അംഗങ്ങളായി തെരഞ്ഞെടുത്തത്. ഇതുകൂടാതെ സമിതിയില്‍ പുറത്ത് നിന്ന് ഒരാള്‍ വേണമെന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് അഡ്വ പ്രീതി രാമകൃഷ്ണനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ പുതിയ കമ്മിറ്റി രൂപികരിക്കുകയായിരുന്നു. ഇതില്‍ മഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ഇതുമായി ബന്ധപ്പെട്ട് അമ്മ എക്‌സിക്യൂട്ടീവ് അംഗം മഞ്ജുവുമായി ഫോണില്‍ സംസാരിച്ചെങ്കിലും താന്‍ താത്ക്കാലികമായി സമിതിയിലിരിക്കാന്‍ തയ്യാറല്ലെന്ന് മഞ്ജു പറയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശീലയുമായി എനിക്ക് യാതൊരു ബന്ധവുമില്ല, സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൽ തോന്നുംപോലെ എഴുതുന്നു: യതീഷ് ചന്ദ്ര