Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെയാണ് പൊളിച്ചത്'- സുരേന്ദ്രനെതിരെ പരിഹാസ‌ പ്രതികരണവുമായി മുരളീധരൻ

മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്ന് മുരളീധരന്‍ ചോദിച്ചു.

'ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെയാണ് പൊളിച്ചത്'- സുരേന്ദ്രനെതിരെ പരിഹാസ‌ പ്രതികരണവുമായി മുരളീധരൻ

റെയ്‌നാ തോമസ്

, ശനി, 15 ഫെബ്രുവരി 2020 (16:17 IST)
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതില്‍ പരിഹാസ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്, ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളുമെന്ന് മുരളീധരന്‍ പരിഹസിച്ചു.
 
മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്ന് മുരളീധരന്‍ ചോദിച്ചു. കേരളത്തില്‍ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരന്‍ പറഞ്ഞു.
 
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ച്‌ രാവിലെയാണ് ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പ്രഖ്യാപനം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർട്ടിഫിഷ്യലി ഇന്റലിജന്റ് വാർത്താ അവതാരകനെ അവതരിപ്പിയ്ക്കാൻ റോയിട്ടേഴ്സ് !