Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാന യാത്രക്കിടെ നോമ്പ് തുറക്കാൻ വെള്ളം ചോദിച്ചു; എയർ ഹോസ്റ്റസ് തിരികെ എത്തിയത് വിഭവങ്ങളുമായി, അനുഭവം പങ്കുവച്ച് എയർ ഇന്ത്യ യാത്രക്കാരൻ

വിമാന യാത്രക്കിടെ നോമ്പ് തുറക്കാൻ വെള്ളം ചോദിച്ചു; എയർ ഹോസ്റ്റസ് തിരികെ എത്തിയത് വിഭവങ്ങളുമായി, അനുഭവം പങ്കുവച്ച് എയർ ഇന്ത്യ യാത്രക്കാരൻ
, തിങ്കള്‍, 20 മെയ് 2019 (18:22 IST)
നോമ്പ് തുറക്കാനായി വെള്ളം ചോദിച്ച് യാത്രക്കാരന് കഴിക്കാൻ വിഭവങ്ങൾ നൽകി എയർ ഹോസ്റ്റസ്. എയർ ഇന്ത്യയിലെ യാത്രക്കാരൻ തന്റെ ഹൃദയത്തിൽ തൊട്ട അനുഭവം പങ്കുവക്കുകയാണ്. ഡൽഹിയിൽ നിന്നും ഗൊരഖ്പൂരിലേക്കുള്ള യാത്രയിലാണ് റിഫത് ജാവേദ് എന്ന യാത്രക്കാരന് നോമ്പു തുറക്കാൻ വിഭവങ്ങൾ നൽകി എയർ ഇന്ത്യ സ്നേഹം പങ്കുവച്ചത്.
 
സീറ്റ് ബെൽറ്റ് ധരിക്കാൻ അറിയിപ്പ് വന്നപ്പോഴാണ് നോമ്പ് തുറക്കാൻ അല്പം വെള്ളം ചോദിച്ച് ജാവേദ് എയർ ഹോസ്റ്റസിന് അടുത്തെത്തിയത്. ഒരു ബോട്ടിൽ വെള്ളം എയർഹോസ്റ്റസ് ജാവേദിന് നൽകി ഒരു ബോട്ടിൽ കൂടി തരു എനിക്ക് നോമ്പ് തുറക്കാനാണ് എന്ന് ജാവേദ പറഞ്ഞപ്പോൾ സീറ്റിൽ തന്നെ തിരികെ ചെന്നിരിക്കൂ എന്ന് എയർ ഹോസ്റ്റസ് സൗമ്യമായി മറുപടി നൽകി. 
 
മിനിറ്റുകൾക്കുള്ളിൽ എയർ ഹോസ്റ്റസ് മടങ്ങിയെത്തിയത് ജവേദിന് നോമ്പ് തുറക്കാൻ രണ്ട് സാൻവിച്ചുകളുമായാണ് 'കുടുതൽ വേണമെങ്കിൽ ചോദിക്കാൻ മടിക്കരുത്' ഭക്ഷണം നൽകിക്കൊണ്ട് എയർ ഹോസ്റ്റസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. തനിക്ക് വിഷപ്പകറ്റാൻ ഇത് തന്നെ ധാരാളമാണ് എന്ന് ജാവേദ് മറുപടി നൽകി. ജാവേദ് അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചതോടെ നിരവധി പേരാണ് എയർ ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. തനിക്ക് വിഭവങ്ങൾ നൽകിയ മഞ്ജുള എന്ന എയർ ഹോസ്റ്റസിനെ ട്വീറ്റിൽ ജാവേദ് സ്നേഹ പൂർവം ഓർക്കുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടലിന്‍ വന്‍ മോഷണം; സംഗീത സംവിധായകൻ ദീപക് ദേവിന്റെ അമ്മയുടെ ആഭരണങ്ങളും പണവും നഷ്‌ടമായി