Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാൻ സ്വവർഗാനുരാഗി ആണ്, അടുത്ത ജന്മത്തിലെങ്കിലും പൂർണമായും പെണ്ണായോ ആണായോ ജനിക്കാൻ കഴിയട്ടെ’ - കളിയാക്കലിൽ മനം‌നൊന്ത് 19കാരൻ ആത്മഹത്യ ചെയ്തു

‘ഞാൻ സ്വവർഗാനുരാഗി ആണ്, അടുത്ത ജന്മത്തിലെങ്കിലും പൂർണമായും പെണ്ണായോ ആണായോ ജനിക്കാൻ കഴിയട്ടെ’ - കളിയാക്കലിൽ മനം‌നൊന്ത് 19കാരൻ ആത്മഹത്യ ചെയ്തു
, ചൊവ്വ, 9 ജൂലൈ 2019 (11:50 IST)
സ്വവർഗാനുരായയതിനെ തുടർന്നുണ്ടായ കളിയാക്കലിൽ മനംനൊന്ത് 19കാരൻ ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. ഫേസ്ബുക്കിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. മുംബൈ സ്വദേശിയായഅവിൻഷു പട്ടേൽ ജീവനൊടുക്കിയത് നടപ്പിലും സംസാരത്തിലും സ്ത്രൈണത നിറഞ്ഞ ഭാവമെന്ന പേരിലുള്ള പരിഹാസത്തിന്റെ പേരിലാണ്.  
 
'ഞാൻ ഒരു ഗേ ' ആണെന്ന് ഒരു പോസ്റ്റിൽ അവിൻഷു കുറിക്കുന്നു. 'ഞാൻ ആണാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഞാൻ നടക്കുന്നത്, ചിന്തിക്കുന്നത്, സംസാരിക്കുന്നത്..... എല്ലാം ഒരു പെണ്ണിനെ പോലെയാണ്. ഇന്ത്യക്കാർ ഇത് ഇഷ്ടപ്പെടുന്നില്ല' - മറ്റൊരു പോസ്റ്റിൽ അവിൻഷു കുറിച്ചു. 
 
‘എന്റെ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. ഞങ്ങൾ പാവങ്ങളാണ്’ എന്ന് അവിൻഷു മറ്റൊരു കുറിപ്പിൽ പറയുന്നുണ്ട്. സമൂഹത്തിന്റെ കളിയാക്കലിൽ അവിൻഷു എത്രത്തോളം ധർമസങ്കടം അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാണ്. 
 
ജൂലൈ രണ്ടിനാണ് അവിൻഷു ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. പിറ്റേദിവസം രാവിലെ നീലാങ്കരി ബീച്ചിൽ നിന്ന് യുവാവിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. മരിക്കുന്നതിനു മുൻപേ സുഹൃത്തുക്കളിൽ ഒരാളെ വിളിച്ച് താൻ ജീവിതം മടുത്തുവെന്നും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അവിൻഷു പറയുകയുണ്ടായി. 
 
എൻനാൽ, സുഹൃത്ത് തടഞ്ഞെങ്കിലും ഫോൺ ഓഫ് ചെയ്തതിനാൽ അവിൻഷുവിനെ കിട്ടിയില്ല. ചെന്നൈയിലുള്ള സുഹൃത്തുക്കളെ ഇയാൾ വിവരമറിയിച്ചെങ്കിലും മൊബൈൽ ഓഫ് ആയതിനാൽ എവിടെയാണെന്ന് ആർക്കും കണ്ടെത്താനായില്ല. പിറ്റേന്ന് മരണം നടന്ന് കഴിഞ്ഞാണ് സുഹൃത്തക്കൾ വിവരമറിയുന്നത്.  
 
‘എന്നെ വെറുത്തതിനും സ്നേഹിച്ചതിനും ഒരുപാട് നന്ദി, ഞാൻ ഒരു ഗേ ആണ്. എന്റെ വീട്ടുകാർക്ക് എല്ലാം അറിയാം. എനിക്ക് പുരുഷന്മാരോട് ആണ് അടുപ്പം. പക്ഷേ മറ്റുള്ളവർക്ക് എന്നെ വെറുപ്പാണ്. എന്റെ സ്വഭാവത്തിൽ എല്ലാവർക്കും എന്നോട് വെറുപ്പാണ്. ഒരുപാട് കൺ‌ട്രോൾ ചെയ്യാൻ ശ്രമിക്കാറുണ്ടെങ്കിലും എന്റെ ശരീരത്തിനു അതിനു സാധിക്കാറില്ല. അടുത്ത ജന്മത്തിലെങ്കിലും പൂർണമായും പെണ്ണായോ ആണായോ ജനിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ - അവിൻഷു ഫേസ്ബുക്കിൽ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഘർഷത്തെ തുടർന്ന് ചികിത്സ മുടങ്ങി; പാകിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ ആൾ മരിച്ചു; തൂക്കം 330 കിലോ