നെഞ്ച് വേദനയെ തുടർന്ന് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നെഞ്ച് വേദനയെ തുടർന്ന് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Publish Date: Thu, 20 Dec 2018 (17:43 IST)
Updated Date: Thu, 20 Dec 2018 (20:36 IST)
നെഞ്ച് വേദനയെ തുടർന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
ആരോഗ്യനില തൃപ്‌തികരമാണെന്നും ചികിത്സകള്‍ തുടരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഉമ്മൻചാണ്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കാനായി കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സംഭവമറിഞ്ഞ് നിരവധി കോൺഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തി.