57 ദിവസത്തിനു ശേഷം പെട്രോള്‍ വില കൂടി; വരും ദിവസങ്ങളിൽ നിരക്ക് കുത്തനെ ഉയർന്നേക്കും

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (08:39 IST)
തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിനു ശേഷം പെട്രോള്‍ വില ഉയര്‍ന്നു. ഇന്ന് ലീറ്ററിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചി നഗരത്തില്‍ 72.03 രൂപ വരെ കുറഞ്ഞ പെട്രോള്‍ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണു നഗരത്തിലെ ഡീസല്‍ വില.
 
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 70.29 രൂപയും ഡീസലിന്റെ വില 64.66 രൂപയുമാണ്. 
 
മുംബൈയില്‍ പെട്രോളിന്റെ വില 75.80 രൂപയും ഡീസലിന്റെ വില 67.66 രൂപയുമാണ്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.
 
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. നഗരത്തില്‍ 85 രൂപയ്ക്കു മുകളിലെത്തിയ പെട്രോള്‍ വിലയാണ് പടിപടിയായി കുറഞ്ഞ് 72ല്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ചയ്ക്കുള്ളില്‍ 3,000ത്തിലധികം ഉക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; മോസ്‌കോയ്ക്ക് സമീപം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

അടുത്ത ലേഖനം
Show comments