പിണറായിയിലേത് ആസൂത്രിത കൊലപാതകങ്ങൾ; സൌമ്യയ്ക്ക് വിഷം വാങ്ങി നൽകിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു
സൌമ്യ പറഞ്ഞതു കൊണ്ട് എലിവിഷം വാങ്ങി കൊടുത്തുവെന്ന് ഓട്ടോ ഡ്രൈവർ; കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകും
Publish Date: Wed, 25 Apr 2018 (11:39 IST)
Updated Date: Wed, 25 Apr 2018 (11:40 IST)
പിണറായിയിൽ ഒരു കുടുംബത്തിലെ നാലു പേർ മാസങ്ങളുടെ വ്യത്യാസത്തിൽ മരിക്കാനിടയായ സംഭവത്തിൽ, കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ സൌമ്യക്ക് വിഷം വാങ്ങി നൽകിയത് ഓട്ടോ ഡ്രൈവർ. ഇയാളെ പൊലീസ് ചോദ്യം ചെയ്തു.
സൌമ്യ പറഞ്ഞതനുസരിച്ചാണ് എലിവിഷം വാങ്ങിനൽകിയതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. അതേസമയം, കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു. ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നതെന്ന് വ്യക്തം.
അതേസമയം മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മക്ക് കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയത്. തന്റെ സുഖജീവിതത്തിന് തടസ്സമാവുമെന്ന് കണ്ടാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സൌമ്യ കുറ്റം സമ്മതിച്ചത്. സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.