Webdunia - Bharat's app for daily news and videos

Install App

‘പിണറായി വിജയനെ കണ്ട് പഠിക്ക് ‘ - മോദിയോട് ഇന്ത്യ!

സ്വന്തം സർട്ടിഫിക്കറ്റ് പോലും കണ്ട് പിഠിക്കാൻ പറ്റാത്ത മോദിയോടോ എന്ന് ട്രോളർമാർ

ചിപ്പി പീലിപ്പോസ്
വെള്ളി, 3 ജനുവരി 2020 (10:50 IST)
പുതുവർഷത്തെ ആഘോഷമായാണ് ഇന്ത്യൻ ജനത സ്വീകരിച്ചത്. ആഹ്ലാദത്തോടേയും ആഘോഷത്തോടെയും ചിലർ 2020നെ സ്വീകരിച്ചപ്പോൾ മറ്റ് ചിലർ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിക്കുകയാണ് ചെയ്തത്. വലിയൊരു പ്രതിഷേധങ്ങളുടെ കൂടെ അകമ്പടിയോട് കൂടെയാണ് ഇന്ത്യ പുതുവർഷത്തെ വരവേറ്റത്. 
 
പുതുവർഷാശംസകൾ നേർന്നു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും പരാമർശങ്ങളെ താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ. കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയേക്കാൾ നിലപാടുള്ള ആളാണെന്നും ജനകീയ മുഖ്യമന്ത്രി ആണെന്നും ദേശീയ മാധ്യമങ്ങൾ വരെ വാഴ്ത്തിയിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും പുതുവത്സരാശംസകളെ ട്രോളർമാരും വിമർശകരും താരതമ്യം ചെയ്തിരിക്കുന്നത്.
 
‘സന്തുഷ്ടമായ വർഷമായിരിക്കട്ടെ. സന്തോഷവും സമ്പൽ‌സമൃദവും നിറഞ്ഞ പുതുവർഷമായിരിക്കട്ടെ. എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ. എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെ’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ‘ എന്നാൽ, ഇതൊക്കെ പറച്ചിലിൽ മാത്രമല്ലേ ഉള്ളു എന്നും രാജ്യത്ത് ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്നത് മോദിയുടെയും അമിത് ഷായുടെയും കൂടെയുള്ള കിങ്കരന്മാരുടെയും ആഗ്രഹങ്ങൾ മാത്രമല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
 
എന്നാൽ, ഇവിടെയാണ് രാജ്യത്തിന്റെ ഇങ്ങേയറ്റത്തെ കൊച്ചുകേരളത്തിന്റെ മുഖ്യമന്ത്രിയുടെ ആശംസ്കൾ വ്യത്യസ്തമാകുന്നത്. പുതുവർഷത്തിൽ കൈകൊള്ളാവുന്ന ചില പുത്തൻ തീരുമാനങ്ങൾ എടുക്കണമെന്ന് വ്യക്തമാക്കിയുള്ളതായിരുന്നു മുഖ്യന്റെ ട്വീറ്റ്. പുരോഗതിക്ക് വേണ്ടി പോരാടുക, അടിച്ചമർത്തപെട്ടവർക്കായി നിലകൊള്ളുക, അനീതിക്ക് കുട പിടിക്കുന്നവർ ആകാതിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നീവയായിരിക്കണം ഈ പുതുവർഷത്തിൽ നാം സ്വീകരിക്കേണ്ട പുതിയ തീരുമാനങ്ങളെന്നാണ് പിണറായി വിജയൻ കുറിച്ചത്.  
 
ഒപ്പം, ലോകമെങ്ങുമുള്ള മലയാളികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകമെങ്ങുമുള്ള മലയാളികൾക്ക് സമാധാനവും പുരോഗതിയും നിറഞ്ഞ പുതുവത്സരം ആകട്ടെ എന്നാണ് അദ്ദേഹം ആശംസിച്ചിരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും ആത്പകരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ എല്ലാവിധ വേർതിരിവുകൾക്കും അതീതമായി ജനങ്ങൾ ഒന്നിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കുറിച്ചു. 
 
ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ഒരു നേതാവ് തന്റെ ജനങ്ങളോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പ്രധാനമന്ത്രി പിണറായി വിജയനിൽ നിന്നും കണ്ട് പഠിക്കൂ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒപ്പം, സ്വന്തം സർട്ടിഫിക്കറ്റ് പോലും കണ്ടെത്താൻ പറ്റാത്ത മോദിയോടാണോ പിണറായിയെ കണ്ട് പഠിക്കാൻ പറയുന്നതെന്ന പരിഹാസ ചോദ്യവും ഉയരുന്നുണ്ട്. 
 
നോട്ട് നിരോധനവും, ജി എസ് ടിയും, പിന്നാലെ പൌരത്വ ഭേദഗതി നിയമവുമെല്ലാം കൊണ്ട് വന്ന് ഇന്ത്യൻ ജനതയെ കഷ്ടപ്പെടുത്തുന്ന മോദി ഈ വർഷം പുതിയ എന്ത് പൊല്ലാപ്പാണ് കൊണ്ടുവരുന്നതെന്നാണ് ട്രോളർമാരും ചോദിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments