ലവ് യു മമ്മൂക്ക, സ്നേഹത്തിനൊടുവിൽ ഒരു കെട്ടിപ്പിടുത്തം: പ്രസന്ന
ഒടുവിൽ ആ സ്നേഹ സമ്മാനം ഒരു കെട്ടിപ്പിടുത്തത്തിലൂടെ: പ്രസന്ന മാസ്റ്റർ
Publish Date: Thu, 10 May 2018 (09:51 IST)
Updated Date: Thu, 10 May 2018 (09:52 IST)
മിന്നും പ്രകടനത്തിലൂടെ അമ്മ മഴവില്ലിനെ ആഘോഷരാവാക്കി മാറ്റിയ താരങ്ങളെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ, അക്ഷരാത്ഥത്തിൽ ഈ അഭിനന്ദനങ്ങളുടെ എല്ലാം ക്രഡിറ്റ് അർഹിക്കുന്നത് മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച് കൊറിയോഗ്രാഫേഴ്സ് ആയ പ്രസന്ന മാസ്റ്ററും നീരവ് ബവ്‌ലേചയുമാണ്.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ദുല്‍ഖറിനെയുമൊക്കെ ചുവട് വെക്കാന്‍ ഇരുവരും അടക്കം നിരവധി ആളുകളാണ് സഹായിച്ചത്. ഡാന്‍സിന്റെ കാര്യത്തില്‍ എന്നും പഴി കേട്ട മമ്മൂട്ടി വരെ വേദിയെ ഇളക്കിമറിച്ചിരുന്നു. ഇതിന്റെ ക്രഡിറ്റും പ്രസന്ന മാസ്റ്റർക്ക് തന്നെ.
ഇപ്പോഴിതാ, മമ്മൂട്ടിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് പ്രസന്ന മാസ്റ്റർ. മമ്മൂട്ടിയുടെ സ്‌നേഹാലിംഗനത്തിലൂടെയാണ് രണ്ടാഴ്ചത്തെ കഠിനപ്രയത്‌നം അവസാനിച്ചതെന്ന് അദ്ദേഹം പറയുന്നു. നീരജിനും മമ്മൂക്കയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.