അത്ര സുഖമുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്, മഞ്ജുവിന്റെ മൌനത്തിന് പിന്നിലെ കാരണം? - തുറന്ന് പറഞ്ഞ് നടി
മഞ്ജു മിണ്ടിയില്ലെന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല?
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നീ നടിമാർ അമ്മയിൽ നിന്നും രാജിവെച്ചിരുന്നു. എന്നാൽ എല്ലാവരും ഉറ്റുനോക്കിയത് മഞ്ജു വാര്യരുടെ നിലപാട് എന്താണെന്ന് അറിയാൻ ആയിരുന്നു.
വനിത കൂട്ടായ്മ ആയ ഡബ്ല്യുസിസി തുടങ്ങിയ സമയത്ത് മുൻപന്തിയിൽ ഉണ്ടായിരുന്ന ആളാണ് മഞ്ജു. എന്നാൽ, അവരുടെ കൂട്ടായ്മ ഒരു വർഷത്തിന് ശേഷം ഏറ്റവും പ്രധാനമായ ഒരു തീരുമാനം എടുത്തപ്പോൾ മഞ്ജു സ്വീകരിച്ചിരിക്കുന്ന മൌനം ചോദ്യം ചെയ്യപ്പെടുകയാണ്.
ഇപ്പോഴിതാ, എന്തുകൊണ്ടാണ് മഞ്ജു വാര്യർ മൌനം പാലിക്കുന്നതെന്ന് തുറന്നു പറയുകയാണ് നടി രമ്യനമ്പീശൻ. മനോരമ ന്യൂസിലെ പോയന്റ് ബ്ലാങ്കിലാണ് രമ്യയുടെ വെളിപ്പെടുത്തൽ. ദബ്ല്യുസിസി ഇപ്പോഴും മഞ്ജു ചേച്ചിക്കൊപ്പമാണെന്ന് രമ്യ പറയുന്നു.
‘മഞ്ജു ചേച്ചിക്ക് ഡബ്ല്യുസിസിയുടെ എല്ലാ സപ്പോർട്ടും ഉണ്ട്. എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് മഞ്ജു ചേച്ചിയാണ്. എന്തുകൊണ്ടാണ് മഞ്ജു വാര്യർ മൌനം പാലിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് ‘അവർക്ക് അവരുടെതായ ന്യായീകരണങ്ങളും കാരണങ്ങളും കാണും’ എന്നായിരുന്നു രമ്യയുടെ മറുപടി.
മഞ്ജു ചേച്ചിക്ക് ഇനിയും സമയമുണ്ട് ആലോചിക്കാൻ, ആലോചിച്ച് ക്രത്യമായ ഒരു മറുപടി അവർ പറയുമെന്ന് രമ്യ വ്യക്തമാക്കി. മഞ്ജു ചേച്ചി മിണ്ടാതിരുന്നുവെന്ന് കരുതി ഡബ്ലുസിസിക്ക് അതൊരു ക്ഷീണമാകില്ലെന്ന് നടി പറയുന്നു.