Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എവിടെയാണയാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത്? ന്യായമായതല്ലാത്ത ഒരു ചോദ്യവും യതീഷ് ചന്ദ്ര ചോദിക്കുന്നില്ല'

'എവിടെയാണയാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത്? ന്യായമായതല്ലാത്ത ഒരു ചോദ്യവും യതീഷ് ചന്ദ്ര ചോദിക്കുന്നില്ല'

'എവിടെയാണയാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത്? ന്യായമായതല്ലാത്ത ഒരു ചോദ്യവും യതീഷ് ചന്ദ്ര ചോദിക്കുന്നില്ല'
, വ്യാഴം, 22 നവം‌ബര്‍ 2018 (16:36 IST)
ശബരിമലയിൽ കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്‌ണനോട് എസ് പി യതീഷ് ചന്ദ്ര മോശമായിപ്പെരുമാറിയെന്ന വാദങ്ങളാണ് ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് എഴുത്തുകാരിയായ ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
 
എവിടെയാണയാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത് എന്ന് ശാരദക്കുട്ടി ചോദിക്കുന്നു. 'ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പൊലീസിനെന്നല്ല, സാധാരണ ജനങ്ങള്‍ക്കു കൂടി അവകാശമുണ്ടായിരിക്കേണ്ടതല്ലേ? ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തില്‍ യതീഷ് ചന്ദ്ര ചോദിക്കുന്നതുമില്ല. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന ശരീര ഭാഷക്ക് ചേരാത്ത മാതിരിയുള്ള വിനയമായിരുന്നു അതെന്ന് തൊട്ടിപ്പുറത്തു നില്‍ക്കുന്ന മന്ത്രിയല്ലാത്ത 'വെറും ' രാധാകൃഷ്ണനെ നോക്കിയ നോട്ടത്തില്‍ നിന്നു വ്യക്തവുമാണ്.'
 
ശാരദക്കുട്ടി ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
പൊന്‍ രാധാകൃഷ്ണന്‍ ജനപ്രതിനിധിയായി പിന്നെ കേന്ദ്ര സഹമന്ത്രിയായ ആളാണ്.അദ്ദേഹത്തോട് ഒരു പൊലീസുദ്യോഗസ്ഥന്‍ സാമാന്യ ത്തിലധികം വിനയം പുരണ്ട ഭാഷയില്‍ ചോദ്യം ചോദിക്കുന്നത് നമ്മളെല്ലാം കണ്ടതാണ്. അത്ര മര്യാദ പൊതുജനത്തോട് കാണിക്കാത്ത ഉദ്യോഗസ്ഥനാണിദ്ദേഹമെന്ന് എല്ലാര്‍ക്കുമറിയാം. തെളിവായി വീഡിയോ ദൃശ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ടുതാനും.
 
ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പൊലീസിനെന്നല്ല, സാധാരണ ജനങ്ങള്‍ക്കു കൂടി അവകാശമുണ്ടായിരിക്കേണ്ടതല്ലേ? ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തില്‍ യതീഷ് ചന്ദ്ര ചോദിക്കുന്നതുമില്ല. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന ശരീര ഭാഷക്ക് ചേരാത്ത മാതിരിയുള്ള വിനയമായിരുന്നു അതെന്ന് തൊട്ടിപ്പുറത്തു നില്‍ക്കുന്ന മന്ത്രിയല്ലാത്ത 'വെറും ' രാധാകൃഷ്ണനെ നോക്കിയ നോട്ടത്തില്‍ നിന്നു വ്യക്തവുമാണ്.
 
എവിടെയാണയാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത്? പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നലറുന്ന ഒരു വിദ്വാനെ നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നേരിടുന്നതും അയാള്‍ ബന്ധം വിഛേദിച്ചിറങ്ങിപ്പോകുന്നതും കണ്ടു. പ്രോട്ടോക്കോള്‍ എന്നത് ഏതവസരങ്ങളിലാണ് ജനപ്രതിനിധികള്‍ക്ക് ബാധകമാകുന്നതെന്ന സാമാന്യ ജ്ഞാനമെങ്കിലുമുണ്ടായിരിക്കണം.
 
പ്രോട്ടോക്കോള്‍ നില്‍ക്കട്ടെ. സുജന മര്യാദ, പ്രായത്തെ മാനിക്കല്‍, സംസ്‌കാര സമ്ബന്നത ഇതൊക്കെ നോക്കി വേണമായിരുന്നു പൊലീസ് പെരുമാറേണ്ടത് എന്നാണ് നികേഷിനോട് ആഖജ പ്രതിനിധിയുടെ ന്യായവാദം. ദൃശ്യങ്ങളില്‍ കാണുന്ന മന്ത്രിയല്ലാത്ത രാധാകൃഷ്ണനോടും കൂടി ഈ വാക്കുകള്‍ പറഞ്ഞു കൊടുക്കണ്ടേ സുഹൃത്തേ.. പൊലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതില്‍ ഏതു സാംസ്‌കാരിക വകുപ്പില്‍ പെടും? അദ്ദേഹത്തിന്റെ പ്രായത്തിനോ 'സംസ്‌ക്കാര'ത്തിനോ ഇണങ്ങുന്നതായിരുന്നോ അത്?
 
ജനങ്ങളാണെല്ലാവരും. അത് മന്ത്രിയോര്‍ക്കണം. പൊലീസോര്‍ക്കണം. ജനവും ഓര്‍ക്കണം. മീഡിയ വണ്‍ചാനല്‍ ചര്‍ച്ചക്കു വന്നിരിക്കുമ്ബോള്‍ മറ്റാരേയും മിണ്ടാനനുവദിക്കാതെ കോലാഹലമുണ്ടാക്കിക്കൊണ്ടിരുന്ന ശോഭാ സുരേന്ദ്രനോട് ജെ. ദേവിക പറയുന്നുണ്ടായിരുന്നു, 'ഇതു നിങ്ങളുടെ മൈതാനമല്ല, കുറച്ചു നേരം വായടച്ചിരിക്കൂ' എന്ന്. എന്നിട്ടും ചര്‍ച്ച തീരുന്നതു വരെ അവര്‍ വായടച്ചില്ല.
 
സുജന മര്യാദ, സംസ്‌കാരം, പരസ്പര ബഹുമാനം ഇതൊക്കെ ഒരു ആന്തരിക ബലത്തില്‍ നിന്നു മാത്രമുണ്ടാകുന്നതാണ്. മുഷ്‌കും മെയ്ക്കരുത്തു പ്രയോഗവും ആന്തരിക ശക്തിയില്ലായ്മയുടെ അടയാളങ്ങള്‍ മാത്രമാണ്. അതു കൊണ്ട് കേരളത്തെ തോല്‍പ്പിക്കാമെന്നു കരുതരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്നോടൊപ്പമുള്ള ലൈംഗികതപോലും പരിശുദ്ധമെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചു, യുവതികളെ 20വർഷം തടവിൽവച്ച് പീഡനത്തിനിരയാക്കിയ പാസ്റ്റർക്ക് 15 വർഷം തടവ്